RSS

താലിബാനും സ്ത്രീകളും

10 ജനു

 

അഫ്ഘാനിസ്ഥാനിലെ താലിബാന്റെ നീതിബോധത്തിലെ മാതൃകാസ്ത്രീകൾ.

താലിബാൻ അധികാരത്തിൽ വന്നാൽ അഫ്ഘാനിസ്ഥാനിലെ തെരുവുകളിൽ ഇത്തരം ചാക്കുകെട്ടുകൾക്കു് മാത്രമേ നടക്കാൻ അനുവാദമുണ്ടാവൂ. അതു് താലിബാന്റെ കൽപന മാത്രമല്ല, അല്ലാഹുവിന്റെ ഇഷ്ടവുമാണു്. നിങ്ങൾക്കു് എന്തു് തോന്നുന്നു? എല്ലാ രാജ്യങ്ങളിലും താലിബാന്റെ ഭരണവും ദൈവത്തിന്റെ ഇഷ്ടവും നടപ്പിൽ വരേണ്ടതല്ലേ? സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉപ്പിലിട്ടുണക്കി ചാക്കിൽ പൊതിഞ്ഞു് സംരക്ഷിക്കാനുള്ള ബാദ്ധ്യത മനുഷ്യരാശിക്കുണ്ടെന്നാണെന്റെ പക്ഷം. പ്രത്യേകിച്ചും, ലോകാരംഭം മുതൽ വിശ്വാസത്തിന്റെ സംരക്ഷകർ എന്നഭിമാനിക്കുന്ന സ്ത്രീകൾ താലിബാന്റെ ദൈവരാജ്യം വരാനായി മുട്ടിപ്പായി പ്രാർത്ഥിക്കണം. ഒത്തുപിടിച്ചാൽ മത്തുപിടിക്കും എന്നോ മറ്റോ അല്ലേ?

സ്ത്രീ എന്നാൽ എന്തെന്നു് താലിബാനു് അല്ലാഹു വ്യക്തമായി വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ടു്: പുരുഷനു് വേണ്ടപ്പോഴെല്ലാം മന്ദഹാസത്തോടെ പൂമുഖവാതിൽ മലർക്കെ തുറന്നു് വിധേയയാവാൻ കടപ്പെട്ട ലൈംഗികയന്ത്രം, കൺവെയർ ബെൽറ്റിൽ നിന്നെന്നപോലെ തുരുതുരാ മക്കളെ പ്രസവിക്കേണ്ട പ്രസവയന്ത്രം, ബേബിസിറ്റർ യന്ത്രം, തൂപ്പുകാരി യന്ത്രം, പാചകക്കാരി യന്ത്രം, സ്വന്തം ശരീരത്തിന്റെ ‘സ്വയംഭരണാവകാശത്തിൽ’ അഭിമാനിക്കുന്നതിനു് പകരം ആരെയോ പേടിച്ചു് പർദ്ദച്ചാക്കിൽ സ്വയം മൂടിക്കെട്ടാൻ വിധിക്കപ്പെട്ട അഭിശപ്ത ജന്മങ്ങൾ! ഏറിയാൽ എഴുപതോ എൺപതോ വർഷങ്ങൾ മാത്രം ജീവിക്കാൻ കഴിയുന്നതിനിടയിൽ തന്നെപ്പറ്റിയോ, ഈ ലോകത്തെപ്പറ്റിയോ അറിയാനോ ജീവിതം ബോധപൂർവ്വം ആസ്വദിക്കാനോ, അതിനുവേണ്ട വിദ്യാഭ്യാസം നേടാനോ അവകാശമില്ലാത്ത, യാതൊരുവിധത്തിലുമുള്ള സ്വയംനിർണ്ണയാവകാശവുമില്ലാത്ത കുറേ മനുഷ്യജന്മങ്ങൾ! ചുരുക്കത്തിൽ, പുരുഷനു് യഥേഷ്ടം പന്തുപോലെ തട്ടിക്കളിക്കാനായി അല്ലാഹു ഉണ്ടാക്കിവിട്ടിരിക്കുന്ന കുറേ റബ്ബർ പാവകൾ! പുരുഷന്റെ ഒരു ഉപഭോഗവസ്തു. അതായിരിക്കണം താലിബാന്റെ അഭിപ്രായത്തിൽ സ്ത്രീകൾ! അങ്ങനെ അല്ലെന്നു് പറയാൻ ആരെങ്കിലും ധൈര്യപ്പെട്ടാൽ അവരെ പരസ്യമായി തലവെട്ടിയോ കല്ലെറിഞ്ഞോ കൊല്ലാൻ താലിബാനു് ദൈവം വെളിപാടിലൂടെ അധികാരം നൽകിയിട്ടുണ്ടു്. അതാണു് താലിബാന്റെ ഭാഷയിൽ സമാധാനം.

സൃഷ്ടിച്ചപ്പോഴേ എന്തുകൊണ്ടു് അല്ലാഹു സ്ത്രീകളെ പർദ്ദയിൽ പൊതിഞ്ഞില്ല എന്നെനിക്കറിയില്ല. അല്ലാഹുവിന്റെ കൈവശം പർദ്ദ തയ്ക്കാൻ പറ്റിയ ചാക്കുതുണി ഇല്ലായിരുന്നിരിക്കാം. നിരപരാധികളായ മനുഷ്യരെ ബോംബിനു് ഇരയാക്കി നരകത്തിലേക്കയക്കുന്ന ‘രക്തസാക്ഷികൾ’ കാമവെറിപൂണ്ടു് സ്വർഗ്ഗത്തിൽ എത്തുന്നതും നോക്കി ‘തുണിയും കോണകവും’ ഇല്ലാതെ കാത്തിരിക്കുന്ന നിത്യകന്യകകൾ മാത്രമല്ലേയുള്ളു സ്വർഗ്ഗത്തിൽ! രാവിലെ മുതൽ വൈകിട്ടു് വരെയും വൈകിട്ടു് മുതൽ രാവിലെ വരെയും നിർത്താതെ തീറ്റയും കുടിയും ലിംഗം കൊണ്ടുള്ള റെസിപ്രൊക്കേഷനുമല്ലാതെ കാര്യമായ മറ്റു് കാര്യപരിപാടികളൊന്നുമില്ലാതെ വിശ്വാസികൾ മരണാനന്തരം ‘ജീവിതം’ ആസ്വദിക്കുന്ന പറുദീസയെ ആണല്ലോ നമ്മൾ സ്വർഗ്ഗം എന്നു് വിളിക്കുന്നതു്. മറ്റുവിധത്തിൽ പറഞ്ഞാൽ, ഭൂമിയിൽ വച്ചു് ചെയ്താൽ പാപവും പൈശാചികവും ആവുമായിരുന്ന കാര്യങ്ങൾ ദൈവത്തിന്റെ തിരുമുറ്റത്തു്, ദൈവത്തിന്റെ മൂക്കിനു് കീഴെ ലജ്ജയുടെ ഒരു നുറുങ്ങുപോലും ആവശ്യമില്ലാതെ ആടിത്തിമിർക്കുന്നതിനാണു് വിശ്വാസി ഭൂമിയിൽ വച്ചുതന്നെ ടിക്കറ്റുവാങ്ങുന്നതു്. “തൂറാത്തവൻ തൂറിയപ്പോൾ തീട്ടം കൊണ്ടു് ആറാട്ടു്” എന്നപോലെ വെറിപൂണ്ട അത്തരം അരങ്ങേറ്റങ്ങൾക്കിടയിൽ പർദ്ദയും തുണിയുമൊക്കെ തടസ്സമേ ആവൂ.

ഓ! ഞാൻ മറന്നു! ചില കാര്യങ്ങൾ മനുഷ്യരെ ‘നയിക്കുന്നവർ’ റ്റബൂ ആക്കിയിട്ടുണ്ടു്. അവ പറയാൻ മനുഷ്യർക്കു് അവകാശമില്ല. “ഞങ്ങൾ ഇവിടെ എങ്ങനെയോ എത്തിച്ചേർന്നു. ഇവിടത്തെ ഇരുപ്പു് സുഖകരമാണു്. ഞങ്ങൾക്കു് എന്നാളും ഇവിടെത്തന്നെ ഇരിക്കണം. അതു് സാദ്ധ്യമാവാൻ താഴെനിന്നു് ആർപ്പു് വിളിക്കുന്ന മനുഷ്യർ ചില കാര്യങ്ങൾ ഒരിക്കലും അറിയാതിരിക്കണം, പറയാതിരിക്കണം”. മേൽത്തട്ടിന്റെ ഈ ലക്ഷ്യം നേടുന്നതിനാണു് റ്റബൂകൾ സൃഷ്ടിക്കപ്പെടുന്നതു്. അർഹതയില്ലാത്ത അധികാരശക്തി മനുഷ്യനെ തെറ്റിദ്ധരിപ്പിക്കാനായി ഊതി ഉയർത്തുന്ന മിസ്റ്റിഫിക്കേഷന്റെ പുകമറ നീങ്ങിയാൽ ദൈവികതയുടെ ഒരുപാടു് ചില്ലുകൊട്ടാരങ്ങൾ തകർന്നു് വീഴും. അവിടങ്ങളിലെ സിംഹാസനങ്ങളിലും ഭദ്രാസനങ്ങളിലും ആസനസ്ഥരായവരുടെ ആസനങ്ങളിൽ ആയിരം മൊട്ടുസൂചികൾ തറച്ചുകയറുന്ന പോലുള്ള ഒരനുഭവമായിരിക്കും ഡീമിസ്റ്റിഫിക്കേഷൻ വഴി സംഭവിക്കുന്നതു്. സഹസ്രാബ്ദങ്ങളായി മതങ്ങളുടെ പുകമറയിലൂടെ മാത്രം കാര്യങ്ങൾ കണ്ടു് ശീലിച്ചവർക്കു് സ്വതന്ത്രചിന്തയുടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം അസഹ്യമായിരിക്കും. അവർക്കു് സ്വാഭാവികമായും പഴയ അന്ധകാരം തന്നെയാവും ആകർഷണീയം. പക്ഷേ, മുന്നോട്ടു് പോകാൻ ആഗ്രഹിക്കുന്നവർക്കു് എല്ലാത്തരം പുകമറകളെയും നശിപ്പിച്ചുകൊണ്ടല്ലാതെ യാത്ര സാദ്ധ്യമാവില്ല.

സ്കൂളിൽ പോയതിന്റെ പേരിൽ അല്ലാഹുവിന്റെ ആരാച്ചാരന്മാർ ആസിഡ്‌ കോരിയൊഴിച്ചു് പൊള്ളിച്ച ഒരു പെൺകുട്ടിയുടെ മുഖം.

Advertisements
 
5അഭിപ്രായങ്ങള്‍

Posted by on ജനുവരി 10, 2010 in മതം

 

മുദ്രകള്‍: , ,

5 responses to “താലിബാനും സ്ത്രീകളും

 1. Jacky

  ജനുവരി 11, 2010 at 07:03

  നല്ല പോസ്റ്റ്‌ കണ്ണുള്ളവര്‍ കാണട്ടെ…..

   
 2. joker

  ജനുവരി 11, 2010 at 08:19

  ശ്രീ.ബാബു,

  താലിബാന്‍ ഭരണം ലോകത്തെവിട്റ്റീയെങ്കിലും വരണമെന്ന് ആരെങ്കിലും ആഗ്രഹിക്കുമോ എന്നറിയില്ല.ആരെങ്കിലും താലിബാനെ എങ്ങനെയെങ്കിലും അനുകൂലിക്കുന്നു എങ്കില്‍ അത്. അമേരിക്കന്‍ അധിനിവേശത്തോടുള്ള അവരുടെ ചെറുത്ത് നില്പ് മൂലമാണ്.പക്ഷെ ഇതെല്ലാം ഇസ്ലാമികമെന്നോ അങ്ങനെ ലോകത്തെല്ലാം സംഭവിക്കണമെന്നോ ആരും കരുതുന്നില്ല. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് കൊടുക്കാത്ത ഏക രാജ്യം സൌദി അറേബ്യ ആണെന്ന് തോന്നുന്നു. സൌര്ദിക്ക് കാശുണ്ട്റ്റ് ആയത് കൊണ്ട്റ്റ് ആരും പരിധിയില്‍ കവിഞ്ഞ് വിമര്‍ശിക്കുന്നില്ല. ലോക പോഒലീസായ അമേരിക്ക പോലും. താലിബാന് അംഗീകരിച്ച ഏക രാജ്യം സൌദി അറേബ്യ ആയിരുന്നു എന്നതും കൌതുകം തന്നെ. താലിബാന്‍ കാട്ട്റ്റികൂട്ടുന്നത് അറിവില്ലായ്മ കൊണ്ട് കൂട്റ്റിയാണ്.

   
 3. baiju elikkattoor

  ജനുവരി 11, 2010 at 19:29

  “……ഭൂമിയിൽ വച്ചു് ചെയ്താൽ പാപവും പൈശാചികവും ആവുമായിരുന്ന കാര്യങ്ങൾ ദൈവത്തിന്റെ തിരുമുറ്റത്തു്, ദൈവത്തിന്റെ മൂക്കിനു് കീഴെ ലജ്ജയുടെ ഒരു നുറുങ്ങുപോലും ആവശ്യമില്ലാതെ ആടിത്തിമിർക്കുന്നതിനാണു് വിശ്വാസി ഭൂമിയിൽ വച്ചുതന്നെ ടിക്കറ്റുവാങ്ങുന്നതു്.”

  shree babu,

  valare prasakthavum theekshanavum aaya postinu nandi.

  jokerinte njannjminja commentinodu (“അമേരിക്കന്‍ അധിനിവേശത്തോടുള്ള അവരുടെ ചെറുത്ത് നില്പ് മൂലമാണ്.”) sahathapam allathe enthu thonnan! ella mathathil petta theevravathavum joker enna jeeviyude kannil pedarilla…kashtam!

   
 4. ബിനോയ്//HariNav

  ജനുവരി 12, 2010 at 10:15

  “..സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉപ്പിലിട്ടുണക്കി ചാക്കിൽ പൊതിഞ്ഞു് സംരക്ഷിക്കാനുള്ള ബാദ്ധ്യത മനുഷ്യരാശിക്കുണ്ടെന്നാണെന്റെ പക്ഷം..”

  തന്നെ തന്നെ 🙂

   
 5. c.k.babu

  ജനുവരി 12, 2010 at 14:24

  കമന്റുകൾക്കു് പൊതുവായ മറുപടി: (എന്റെ ഗൂഗിൾ ബ്ലോഗിൽ ഇട്ട കമന്റ്‌)

  പോസ്റ്റ്‌ കാണുകയും വായിക്കുകയും അതിലൂടെ വ്യക്തമാക്കാൻ ഉദ്ദേശിച്ച ആശയം മനസ്സിലാക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. താലിബാൻ എന്ന ഒരു കാട്ടാളവൃന്ദം ഒരു സമൂഹത്തിലെ അവശവിഭാഗത്തോടു് കാണിക്കുന്ന അനീതിയും ക്രൂരതയുമാണു് ഇവിടെ വിഷയം. അതു് തെറ്റോ ശരിയോ എന്നു് തെളിച്ചു് പറയാൻ മതവും വേണ്ട, ദൈവവും വേണ്ട. മനുഷ്യത്വം മാത്രം മതി. അതിലേക്കു് ഇസ്ലാമിനെ വലിച്ചിഴക്കുന്നവർ തന്നെയാണു് അതിന്റെ ഉത്തരവാദിത്തം ഇസ്ലാമിന്റെ തലയിൽ വച്ചുകെട്ടുന്നതു്. അവരെ സംബന്ധിച്ചു് ഇസ്ലാം ഒരു പരിഹാരമല്ല, പ്രശ്നമാണു്. അതു് അവർ സ്വയം പരിഹരിക്കേണ്ട കാര്യമാണു്.

  പ്രതീക്ഷിച്ചപോലെ, ബ്ലോഗിലെ ഇസ്ലാം പ്രതിനിധികളിൽ നിന്നും താലിബാനെ വച്ചു് ഇസ്ലാമിനെ അളക്കരുതു് എന്ന രീതിയിലുള്ള പ്രതികരണങ്ങൾ വന്നു. അത്തരം ചർച്ചകളിൽ പങ്കെടുക്കാൻ എനിക്കു് താത്പര്യമോ സമയമോ ഇല്ലെന്നു് വ്യക്തമായി പറഞ്ഞാലും അതു് മനസ്സിലാക്കാൻ കഴിയാത്തവരുടെ കമന്റുകൾക്കു് എന്റെ ബ്ലോഗ്‌ ഒരു പരസ്യപ്പലകയാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മതം ഭ്രാന്തായി മാറിയവരുമായി ഒരു ചർച്ചക്കു് ഞാൻ തയ്യാറാവാത്തതു് മറുപടി ഇല്ലാത്തതുകൊണ്ടോ, അസഹിഷ്ണുതകൊണ്ടോ അല്ല, എന്റെ വിലപ്പെട്ട സമയം ഇത്തരക്കാരുമായി ചർച്ച ചെയ്തു് നഷ്ടപ്പെടുത്തരുതെന്നു് അനുഭവത്തിന്റെ വെളിച്ചത്തിൽ മനസ്സിലാക്കിയതുകൊണ്ടാണു്. ഒരു പ്രയോജനവുമില്ലാതെ നൂറുകണക്കിനു് കമന്റുകൾ എഴുതി സമയം നഷ്ടപ്പെടുത്തിയവരിൽ പെട്ടെന്നു് ഓർമ്മവരുന്ന മൂന്നു് വ്യക്തികൾ ജബ്ബാർ മാഷും, സൂരജും, കാളിദാസനുമാണു്. ‘വിശ്വാസിയുടെ പോക്കറ്റിലെ ദൈവം’ എന്ന എന്റെ ഒരു പോസ്റ്റിലൂടെ ഞാനും കുറെ ഏറെ സമയം നഷ്ടപ്പെടുത്തുകയുണ്ടായി. പറയുന്ന വിഷയം പറഞ്ഞു് തീർക്കാൻ അനുവദിക്കാനുള്ള ക്ഷമയോ, പറയുന്ന വിഷയത്തിനുള്ളിൽ ഒതുങ്ങി ചർച്ച ചെയ്യാനുള്ള കഴിവോ ഇല്ലാത്തവരുമായി ഒരു ചർച്ചകൊണ്ടു് പ്രയോജനമൊന്നുമില്ല. അത്തരക്കാർക്കു് അവർ വളരെ ജ്ഞാനികളായി തോന്നുന്നതിനാൽ, എത്രവട്ടം പറഞ്ഞാലും അവരുടെ വഴിയേ പോകാതെ, അങ്ങോട്ടു് ചെന്നില്ലെങ്കിലും ഇങ്ങോട്ടു് വന്നു് കൊഞ്ഞനം കുത്താൻ അവർക്കു് ഉളുപ്പൊന്നുമില്ല. അവരെ അകറ്റിനിർത്താൻ എപ്പോഴെങ്കിലും അവരുടെ ശരിപ്പേരു് പറഞ്ഞു് വിളിക്കുകയല്ലാതെ മറ്റു് മാർഗ്ഗമൊന്നുമില്ല. “തൂമ്പയെ തൂമ്പ എന്നു് വിളിച്ചാൽ തൂമ്പക്കു് ഇഷ്ടപ്പെടില്ല” എന്നൊരു ഇംഗ്ലണ്ടുകാരൻ പണ്ടു് പറഞ്ഞു. പക്ഷേ, തൂമ്പയെ തൂമ്പ എന്നല്ലാതെ എന്തു് വിളിക്കാൻ?

  ഈ ലോകത്തിൽ നിലവിലിരിക്കുന്ന കാര്യങ്ങൾ വെള്ളം ചേർക്കാതെ അറിയാനുള്ള അവകാശം മനുഷ്യർക്കുണ്ടു്. ഇന്നത്തെ വിവരസാങ്കേതികവിദ്യക്കു് രണ്ടായിരമോ, ആയിരത്തി അഞ്ഞൂറോ വർഷങ്ങൾ പഴക്കം ഉണ്ടായിരുന്നെങ്കിൽ ക്രിസ്തുമതത്തിനോ ഇസ്ലാമിനോ രൂപമെടുക്കാൻ ആവില്ലായിരുന്നു എന്നതു് ഒരു കേവലസത്യമാണു്. ഇന്നു് കാലം മാറി. ഏതെങ്കിലും ഒരു മൊല്ലയോ ബിഷപ്പോ പറയുന്നതു് മാത്രമല്ല ഇന്നു് അറിവു് നേടാനുള്ള മാർഗ്ഗങ്ങൾ. ആദിസ്ഫോടനത്തിലെ വെടിയൊച്ചയും പുകയുമൊക്കെ ഒരുപക്ഷേ ഇന്നും ലോകത്തിലെ തൊണ്ണൂറു് ശതമാനം ആളുകളും മുഖവിലക്കെടുത്തെന്നുവരും. പക്ഷേ, എല്ലാവരും അതിനു് തയ്യാറാവുമെന്നു് കരുതരുതു്. അവർ എണ്ണത്തിൽ വളരെ പരിമിതമാണെന്നതു് ശരിയാണു്.

  സഹിഷ്ണുതയെപ്പറ്റി തത്വചിന്തകൻ കാൾ പൊപ്പർ ഒരു നല്ല വാചകം പറഞ്ഞിട്ടുണ്ടു്: “സമ്പൂർണ്ണമായ സഹിഷ്ണുത നമ്മൾ അസഹിഷ്ണുക്കളിലേക്കു് കൂടി വ്യാപിപ്പിച്ചാൽ, സഹിഷ്ണുതാപരമായ ഒരു സാമൂഹികവ്യവസ്ഥിതിയെ അസഹിഷ്ണുക്കളുടെ ആക്രമണങ്ങളിൽ നിന്നും പ്രതിരോധിക്കാൻ നമ്മൾ തയ്യാറാവാതിരുന്നാൽ, സഹിഷ്ണുക്കളും അതോടൊപ്പംതന്നെ അവരുടെ സഹിഷ്ണുതയും അസഹിഷ്ണുക്കളാൽ നശിപ്പിക്കപ്പെടുകയാവും ഫലം”. അസഹിഷ്ണുണതയെ അസഹിഷ്ണുത കൊണ്ടേ നേരിടാൻ ആവൂ.

  “മാ ഫക്കർ” പ്രയോഗത്തെപ്പറ്റി:
  MA Bakar-ൽ നിന്നും MA Fakar-ലേക്കുള്ള ദൂരം ഒരക്ഷരം മാത്രമാണു്. ഇതുപോലൊരു വശക്കേടു് ആ പേരിനു് ഉണ്ടെന്നു് അല്ലാഹു ഒരു ഉത്തമവിശ്വാസിയെ പറഞ്ഞു് മനസ്സിലാക്കിക്കൊടുക്കേണ്ടതായിരുന്നു. എന്തു ചെയ്യാൻ? അങ്ങേർക്കും കാര്യങ്ങളുടെ കിടപ്പുവശം വലിയ പിടിയില്ല. ശൂന്യാകാശഗവേഷണവും, ശ്യാമദ്രവ്യവും, ശ്യാമഎനർജിയും, തമോഗർത്തവും, ക്വാണ്ടം ഫിസിക്സും, റിലേറ്റിവിറ്റിയും എല്ലാം കൂടി അങ്ങേരുടെ തലയിലും ഒതുങ്ങാതായി. പിന്നെ ഓരോരുത്തനൊക്കെ ബ്ലോഗ്‌ ID തിരഞ്ഞെടുക്കുന്നതിലും കൂടി ഇടപെടണം എന്നൊക്കെ പറഞ്ഞാൽ ദൈവസാദ്ധ്യമായ കാര്യമല്ല.

  ഗൂഗിൾ വന്നശേഷം ആർക്കും ഒരു ID ഉണ്ടാക്കി ബ്ലോഗിൽ തത്വചിന്തകനാവാൻ ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ, ഇരട്ടവാലൻ ‘അരിസ്റ്റോട്ടിൽ’ എന്നോ പാറ്റ ‘പ്ലാറ്റോ’ എന്നോ ID ഉണ്ടാക്കി ബ്ലോഗ്‌ തുടങ്ങിയതുകൊണ്ടു് ചിന്തകൻ ആവുമെന്നു് കരുതാൻ വയ്യ. അരിസ്റ്റോട്ടിലോ പ്ലാറ്റോയോ വിചാരിച്ചാലും ഇരട്ടവാലനേയും പാറ്റയേയും അതു് മനസ്സിലാക്കിക്കൊടുക്കാനാവുമെന്നും തോന്നുന്നില്ല. ചിന്തകരല്ലാത്ത സാധാരണ മനുഷ്യരായ നമ്മളെങ്കിലും പ്രായോഗികമായി ചിന്തിക്കണമല്ലോ!

   

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: