RSS

ചില ‘അതിഫയങ്കര’ ചോദ്യങ്ങളെപ്പറ്റി

20 ജുലാ

‘Big-Bang’ – സ്ഫോടനം സംഭവിച്ച കോസ്മിക് സൂപ്പ് എന്ന എന്റെ ഒരു പോസ്റ്റിനു് മോഹന്‍ പുത്തന്‍‌ചിറ എഴുതിയ ഒരു കമന്റിനുള്ള മറുപടിയാണിതു്.

മോഹന്‍ പുത്തന്‍‌ചിറ,

വായനക്കും അഭിപ്രായത്തിനും നന്ദി. ശാസ്ത്രം സമ്മാനിച്ച എല്ലാ സൌകര്യങ്ങളും‍ ആസ്വദിച്ചുകൊണ്ടുതന്നെ ശാസ്ത്രത്തെ തള്ളിപ്പറയാനുള്ള ചിലരുടെ പ്രവണതയെപ്പറ്റി സൂചിപ്പിച്ചതുകൊണ്ടു് അതിനെപ്പറ്റി ചിലതു് എഴുതണമെന്നു് തോന്നി. (അഥവാ, ചില കമന്റുകള്‍ക്കു് മറുപടി കൊടുക്കാത്തതിന്റെ കാരണം)

മെഡിസിന്‍, എലക്ട്രിസിറ്റി, കണ്‍സ്ട്രക്ഷന്‍ വര്‍ക്സ്, ട്രാന്‍സ്പോര്‍ട്ട്, കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗ്, എന്തിനു്, മനുഷ്യജീവിതത്തിന്റെ എല്ലാ തുറകളും ഇന്നത്തെ നിലയില്‍ എത്തിയതു് ശാസ്ത്രത്തിന്റെ മാത്രം നേട്ടമാണു്. ഈ വളര്‍ച്ചയെ മതങ്ങള്‍ ഒരുവിധത്തിലും സഹായിച്ചിട്ടില്ലെന്നു് മാത്രമല്ല, കഴിയുന്നിടത്തൊക്കെ പരമാവധി ദ്രോഹിക്കുകയുമായിരുന്നു. ചില വിഡ്ഢിക്കോമരങ്ങള്‍ ദ്രോഹം ഇന്നും തുടരുന്നുമുണ്ടു്! പക്ഷേ പല്ലിന്റെ ശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ലെന്നു് മാത്രം! മണ്ടത്തരം വിളമ്പി ശാസ്ത്രത്തിന്റെ ‘ഫീകര’ പരിമിതികള്‍ ‍ചൂണ്ടിക്കാണിക്കാന്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കുമ്പോഴെങ്കിലും ഏതൊരു പമ്പര വിഡ്ഢിക്കും ആലോചിക്കാവുന്നതേയുള്ളു ശാസ്ത്രമാണോ, അതോ ഏതോ മരുഭൂമിയില്‍ നൂറ്റാണ്ടുകള്‍ക്കു് മുന്‍‌പുണ്ടായി എന്നു് കരുതപ്പെടുന്ന വെളിപാടുകളാണോ തനിക്കു് ഈ സൌകര്യങ്ങള്‍ ചെയ്തുതരുന്നതെന്നു്! നമ്മള്‍ ഒരു നേരം ആഹാരം കൊടുത്താല്‍ നായ്ക്കള്‍ പോലും അവ ജീവിച്ചിരിക്കുന്നിടത്തോളം നാള്‍ അതിനു്‍ നമ്മോടു് നന്ദി പ്രകടിപ്പിക്കും. പക്ഷേ മനുഷ്യനു് മാത്രം ശാസ്ത്രത്തെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കണം!‍ നിന്ദിക്കുന്നതാണെങ്കിലോ? ഇമ്മിണി ബെല്യേ ദൈവത്തിന്റെ നാമം ഒന്നൂടെ മഹത്വീകരിക്കപ്പെടാനും‍!

‘ ശാസ്ത്രത്തിനെ കൊച്ചാക്കാന്‍’ ഇക്കൂട്ടര്‍ ഉന്നയിക്കുന്ന ‘അതിഫയങ്കര’ ചോദ്യങ്ങള്‍ ഇന്നത്തെ ലോകത്തില്‍ വെളിവുള്ള ഏതെങ്കിലും മനുഷ്യന്‍ ചോദിക്കുന്നതല്ല. എന്നോ കാലഹരണപ്പെട്ട അത്തരം ‘കിന്റര്‍ ഗാര്‍ട്ടന്‍’ ചോദ്യങ്ങള്‍ക്കു് ഇന്നു് ഒരു പ്രസക്തിയുമില്ല. അതിലെല്ലാമുപരി, ഈ ചോദ്യങ്ങള്‍ തന്നെ എത്രയോ വട്ടം ബ്ലോഗില്‍ത്തന്നെ പല പോസ്റ്റുകളിലായി‍ ചോദിക്കപ്പെട്ടവയാണു്. ഏതെങ്കിലും ഒരു വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയണമെന്നുള്ളവര്‍ അതിനു് അനുയോജ്യമായ പുസ്തകങ്ങള്‍ വായിക്കുകയാണു് സാധാരണ ചെയ്യുന്നതു്. പക്ഷേ, തന്റെ ഒരേയൊരു ‘കിത്താവില്‍’ സകലമാന സത്യങ്ങളും ഉള്‍ക്കൊള്ളുന്നു എന്നു് കരുതുന്നവര്‍ മറ്റൊന്നും വായിക്കുകയില്ലല്ലോ. ഇനി വായിച്ചാല്‍ തന്നെ അതില്‍ തനിക്കു് അനുകൂലമായതു് എന്തെങ്കിലും ഉണ്ടോ എന്നു് അരിച്ചുപെറുക്കുക മാത്രമാവും ഇക്കൂട്ടര്‍ ചെയ്യുന്നതു്. വിശുദ്ധഗ്രന്ഥങ്ങള്‍ വായിക്കുന്ന കാര്യവും ഏറെ വ്യത്യസ്തമല്ല. ദൈവത്തിന്റെ പടയാളികള്‍ അധികപങ്കും സ്വന്തമതഗ്രന്ഥങ്ങള്‍ പോലും വായിച്ചിട്ടുള്ളവരല്ല എന്നതു് ഒരു യാഥാര്‍ത്ഥ്യമാണു്. ഏതു് മതഗ്രന്ഥവും പരസ്പരവൈരുദ്ധ്യങ്ങളുടെ ഒരു കലവറയാണു്. അവ വിശദമായി വായിച്ചിട്ടുള്ളവര്‍ക്കു് അതറിയാം. വേണ്ടതു് എന്തെന്നറിഞ്ഞാല്‍ അതു് അവയില്‍നിന്നും തപ്പിയെടുക്കാന്‍ വിശ്വാസിക്കും നിരീശ്വരവാദിക്കും ഒരുപോലെ ഒരു പ്രയാസവുമില്ലാതെ സാധിക്കും. ഇവിടെയാണു് വേദഗ്രന്ഥവ്യാഖ്യാതാക്കളുടെ പ്രവര്‍ത്തനമേഖല. അതുവഴി സൂത്രത്തില്‍ അപ്പം നേടാനും വീടുവയ്ക്കാനും‍ അവര്‍ക്കു് കഴിയുന്നു! അവരുടെ ഭാഗ്യം! വാങ്ങാന്‍ ആളുണ്ടെങ്കില്‍ വില്‍ക്കാനും ആളുണ്ടാവും. അതാണു് ലോകഗതി. എന്നെ പിടിച്ചേല്‍പ്പിക്കാത്തിടത്തോളം എനിക്കതിനു് ഒരു എതിരുമില്ല. അതിനു് മാത്രമല്ല, ആരെങ്കിലും ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നതിനോ വിശ്വസിക്കാതിരിക്കുന്നതിനോ എനിക്കു് യാതൊരുവിധ എതിര്‍പ്പുമില്ല.

ഈ വിഷയങ്ങളില്‍ എത്രയോ പോസ്റ്റുകള്‍ ബ്ലോഗില്‍ ഉണ്ടായിട്ടുണ്ടു്. അവയിലെല്ലാം അച്ചില്‍ വാര്‍ത്തെടുത്തതുപോലുള്ള ഇത്തരം ചോദ്യങ്ങള്‍ പലവട്ടം ചോദിച്ചിട്ടും ചര്‍ച്ച ചെയ്തിട്ടുമുണ്ടു്. കമന്റുകള്‍ ഇരുന്നൂറും മുന്നൂറും വരെയൊക്കെ എത്തിയിട്ടുണ്ടു്, എന്തെങ്കിലും ഒരു പ്രയോജനം ഇല്ലാതെ! ചോദ്യങ്ങള്‍ എല്ലാം ബാലിശവും വിഡ്ഢിത്തവും ആണെന്നറിഞ്ഞുകൊണ്ടുതന്നെ പലരും (സൂരജിന്റെ പേരു് ഇവിടെ എടുത്തുപറയുന്നു!) പലവട്ടം ഈ യോഗ്യന്മാര്‍ക്കു് മനസ്സിലാകുമെങ്കില്‍ മനസ്സിലാകട്ടെ എന്ന സദുദ്ദേശത്തില്‍ മണിക്കൂറുകള്‍ ചിലവഴിച്ചു് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാവുന്ന വിധത്തില്‍ അവയ്ക്കു് മുഴുവന്‍ മറുപടി നല്‍കിയിട്ടുമുണ്ടു്. അതൊന്നും മനസ്സിലാക്കാന്‍ കഴിവോ ആഗ്രഹമോ ഇക്കൂട്ടര്‍ക്കില്ലെന്നു് അവസാനം തിരിച്ചറിഞ്ഞപ്പോള്‍ അവരൊക്കെ‍ ആ ശ്രമം ഉപേക്ഷിച്ചു് പിന്‍‌വാങ്ങുകയായിരുന്നു. ഞങ്ങടെ ‘ഫീഘരമായ’ ചോദ്യങ്ങള്‍ക്കു് മുന്നില്‍ സകലരും തോറ്റു് പിന്‍‌വാങ്ങി എന്നതാവാം ഇക്കൂട്ടരുടെ ഭാഷ്യം! ആട്ടിന്‍‌കാട്ടവും കൂര്‍ക്കക്കിഴങ്ങും തിരിച്ചറിയാത്തവരുണ്ടു്. പക്ഷേ ആസനം വൃത്തിയാക്കാന്‍ പെരുകിലയ്ക്കു് പകരം‍ കൊടിത്തൂവയില ഉപയോഗിക്കുന്നവരുണ്ടോ? ഇനി അഥവാ ഉണ്ടെങ്കില്‍ത്തന്നെ, അക്കൂട്ടരെയൊക്കെ നിലത്തെഴുത്തു് ‍പഠിപ്പിച്ചു് ‘അക്ഷരപ്പിശാശില്ലാതെ’ ഓലവരപ്പിച്ചുകൊള്ളാമെന്നു് സൂരജോ മറ്റാരെങ്കിലുമോ എന്തെങ്കിലും നേര്‍ച്ച നേര്‍ന്നിട്ടുണ്ടോ? ഇത്രയൊക്കെ മനുഷ്യര്‍ക്കുവേണ്ടി ചെയ്യുന്ന സ്ഥിതിക്കു് ആ പണികൂടി ഇവറ്റകളുടെ ദൈവം അങ്ങു് ഏറ്റെടുക്കുന്നതല്ലേ അതിന്റെ ഒരു ഭംഗി?

“എന്റെ കച്ചത്തിലിരിക്കുന്ന കിത്താവില്‍ മുയ്മന്‍ ശത്ത്യവും ഒണ്ടു്” എന്നു് വിശ്വസിക്കുന്ന ഒരുവനുമായി എന്തു് ചര്‍ച്ച ചെയ്യാന്‍? അങ്ങോടു് പറയുന്നതു് മനസ്സിലായില്ലെങ്കിലും, താന്‍‍ പറയുന്നതു് എന്തെന്നെങ്കിലും ഒരുവന്‍ അറിഞ്ഞിരിക്കണ്ടേ? “ബിഗ്-ബാംഗ് നീ കണ്ടോ” എന്നു് ചോദിക്കുന്നതിനു് മുന്‍പു് “ദൈവം പ്രപഞ്ചം കൊണാപ്പിക്കുന്നതു് താന്‍ കണ്ടോ” എന്നു് തന്നോടു് തന്നെ ചോദിക്കാന്‍ ഒരു സത്യവിശ്വാസി തയ്യാറാവണ്ടേ? എല്ലാം അറിയാവുന്നവനായ ഒരു ദൈവം പോക്കറ്റിലുള്ളപ്പോള്‍ സംശയങ്ങള്‍ തീര്‍ക്കാന്‍ നശ്വരരായ സാദാമനുഷ്യരെ സമീപിക്കുന്നതു് മണ്ടത്തരമാണെന്നു് ഏതൊരു വിഡ്ഢിയും അറിയുന്ന സ്ഥിതിക്കു് ഒരു ദൈവവിശ്വാസി പ്രത്യേകിച്ചും അറിഞ്ഞിരിക്കേണ്ടതല്ലേ? ദൈവം സര്‍വ്വശക്തിയും ഉള്ളവനെങ്കില്‍, അങ്ങനെയൊരു ദൈവം ശാസ്ത്രത്തെയോ മറ്റെന്തിനെയെങ്കിലുമോ ഭയപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്നതു് യാതൊരു വിശദീകരണവും ആവശ്യമില്ലാത്ത ലളിതമായ ഒരു സത്യമായി വിശ്വാസിക്കും തോന്നേണ്ടതല്ലേ? എല്ലാം സാദ്ധ്യമായ ഒരു ദൈവത്തിനു് തന്റെ ഇഷ്ടം മനുഷ്യരുടെ ഇടയില്‍ നടപ്പാക്കാന്‍ ഏതെങ്കിലും ഒരു ‘മനുഷ്യപ്പുഴുവിന്റെ’ സഹായം ആവശ്യമില്ല എന്ന യുക്തി ഏതു് മനുഷ്യത്തലയോട്ടിയിലും ഒതുങ്ങേണ്ട ഒരു വസ്തുതയാവേണ്ടതല്ലേ? മനുഷ്യരെ എന്തെങ്കിലും അറിയിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു എങ്കില്‍, ഏതെങ്കിലും ഒരു വ്യാഖ്യാതാവിന്റെ സഹായമില്ലാതെ, ആര്‍ക്കും മനസ്സിലാവുന്ന ലളിതമായ ഭാഷയില്‍ അതു് മനുഷ്യരെ അറിയിക്കാന്‍ ഒരു ദൈവത്തിനു് കഴിയും, കഴിയണം. അതിനു് കഴിയുന്നില്ലെങ്കില്‍, ആ ദൈവത്തെ സര്‍വ്വശക്തന്‍ എന്നു് വിളിക്കുന്നതു് പരിഹാസ്യമാണെന്നു് കാണാന്‍ തിയോളജിയിലോ ഫിലോസഫിയിലോ ഡോക്ടറേറ്റ് വേണമെന്നുണ്ടോ? പല തിയോളജി പ്രൊഫസ്സറന്മാരുടെയും അന്തം വിട്ട ചില arguments കാണുമ്പോള്‍, ഒരു വിദ്യാഭ്യാസവും ഇല്ലാത്തതാണു് കാര്യങ്ങള്‍ നേരേചൊവ്വേ കാണാന്‍ കൂടുതല്‍ നല്ലതു് എന്നു് സാമാന്യത്തില്‍ കൂടിയ ഒരുറപ്പു് തോന്നുകയും ചെയ്യുന്നു. ഇവര്‍ നിരന്തരം ആലപിക്കുന്ന ‘ദൈവം വലിയവന്‍’ എന്ന വാചകത്തിനു് എന്തെങ്കിലും ഒരു അര്‍ത്ഥം വേണമല്ലോ! എന്താണു് ഇവര്‍ക്കു് വേണ്ടതു്? ദൈവം ഇവരെ സഹായിക്കണമോ, അതോ ദൈവത്തെ ഇവര്‍ സഹായിക്കണമോ? എനിക്കറിയില്ല. ഇവരുടെ ‘എരിവു്’ കാണുമ്പോള്‍ ഇവര്‍ ഇല്ലായിരുന്നെങ്കില്‍ ദൈവം കിടപ്പിലായി പോയേനെ എന്നാണു് സാധാരണ എനിക്കു് തോന്നാറു്. ഇനി ദൈവം സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത വല്ല മന്ദബുദ്ധിയോ മറ്റോ ആണെന്നുണ്ടോ? ദൈവത്തിന്റെ കഴിവില്‍ സംശയം ഉള്ളതുകൊണ്ടാണോ ഇക്കൂട്ടര്‍ കിത്താവും കച്ചത്തില്‍ വച്ചു് കരിം‌പാറയില്‍ തല്ലിയലക്കിവെളുപ്പിച്ചു്, കഞ്ഞിയില്‍ മുക്കി പതം വരുത്തി, നീലത്തില്‍ മുക്കി പതം വരുത്തി, വിരിച്ചുണക്കി, പിടിച്ചുകുലുക്കി, ഇസ്തിരിയിട്ടു്, ഒടിച്ചുമടക്കി, ചാടിക്കെട്ടിച്ചവിട്ടി, നിവര്‍ത്തിയുടുത്തു്, ഇടംവലം തിരിഞ്ഞു്, അടിമുകള്‍ ചൊറിഞ്ഞു്, കുനിഞ്ഞുമൊത്തി, മറിഞ്ഞുകുത്തി, തിരിഞ്ഞുചാടി, കുടഞ്ഞുമുള്ളി, വലിഞ്ഞുകേറി, അറഞ്ഞുതുള്ളി, ഭൂലോകവാസികളെ മുഴുവന്‍ solo ആയും duet ആയും സമൂഹഗാനമായും പച്ചകുത്തി, മുദ്രകുത്തി ദൈവവിശ്വാസികളാക്കാന്‍ ഓടിനടക്കുന്നതു്?

അറബിരാജ്യങ്ങളുടെ മണ്ണിനടിയില്‍ ആയിരത്തഞ്ഞൂറു് വര്‍ഷങ്ങള്‍ക്കും ഒക്കെ വളരെ മുന്‍പുതന്നെ ഓയില്‍ ഉണ്ടായിരുന്നു. പക്ഷേ ദൈവം എന്തുകൊണ്ടോ ആര്‍ക്കും അതു് വെളിപ്പെടുത്തിക്കൊടുത്തിരുന്നില്ല. ഏതാനും വര്‍ഷങ്ങള്‍ക്കു് മുന്‍‌പാണു് ഓയില്‍ ഉണ്ടെന്ന വിവരം അറബി അറിഞ്ഞതു്. അവിശ്വാസിയായ സായിപ്പു് അതുകൊണ്ടു് ചിലസൂത്രപ്പണികള്‍ ഒക്കെ ചെയ്യാം എന്നു് കണ്ടുപിടിച്ചിട്ടുണ്ടായിരുന്നതിനാല്‍ ഓയിലിനു് അറബിയേക്കാള്‍ ആവശ്യം സായിപ്പിനായി. സായിപ്പു് അറബിക്കു് ‘യോജിച്ച’ വില കൊടുത്തു് ഓയില്‍ വാങ്ങി. ഓയില്‍ ഉപയോഗിച്ചുള്ള ഇത്തരം സൂത്രങ്ങള്‍ കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ശൈത്താന്‍ നരകത്തില്‍ തീ കത്തിക്കാന്‍ ഉപയോഗിക്കുന്ന എന്തോ കുന്ത്രാണ്ടമാണു് ഈ ഓയില്‍ എന്നു് കരുതി ഒരുപക്ഷേ അറബി അകന്നു് നിന്നേനെ! ഏതായാലും ഓയില്‍ അറബിരാജ്യങ്ങളെ‍ സമ്പത്തില്‍ നിന്നും സമ്പത്തിലേക്കു് വളര്‍ത്തി. അറബിനാട്ടിലെ മണ്ണിനടിയില്‍ ദൈവമാണു് ഓയില്‍ പമ്പുചെയ്തു് നിറച്ചതെന്നും മറ്റുമുള്ള കഥകള്‍ രൂപമെടുക്കാന്‍ പിന്നെ അധികം താമസമുണ്ടായില്ല. കാര്യങ്ങള്‍ എല്ലാം വേണ്ടവിധം നടന്നു് കഴിയുമ്പോള്‍ വിശ്വാസികള്‍‍ ദൈവത്തെ വേണ്ടിടത്തു് വേണ്ടപോലെ പ്രതിഷ്ഠിക്കും.

ഇറാന്‍-ഇറാക്ക് യുദ്ധത്തില്‍ സൌദി രാജകുടുംബം സദ്ദാം ഹുസ്സൈനു് പിന്‍‌തുണ നല്‍കി. പക്ഷേ നിനച്ചിരിക്കാതെ സദ്ദാം ഹുസൈന്‍ കുവൈറ്റിനെ ആക്രമിച്ചപ്പോള്‍ സദ്ദാം തന്നെയും ആക്രമിച്ചേക്കാമെന്നു് ഭയന്ന സൌദി രാജാവിനു് സദ്ദാമിനെ നേരിടാന്‍ അമേരിക്കന്‍ അവിശ്വാസിപട്ടാളത്തിന്റെ സഹായം വേണ്ടിവന്നു. ഈ അശുദ്ധബന്ധത്തിനു് സൌദിയിലെ ഇസ്ലാം പണ്ഡിതര്‍ അനുവാദവും നല്‍കി. ഇറാനില്‍ ഷാ സ്ഥാനഭ്രഷ്ടനായപ്പോള്‍ അതേ വിധി തങ്ങള്‍ക്കും സംഭവിച്ചേക്കാം എന്നു് ഭയന്ന സൌദി രാജകുടുംബത്തിനു് മതവിശ്വാസം സ്ഥിരപ്പെടുത്തി സ്വന്തം സ്ഥാനം രക്ഷപെടുത്താന്‍ അവിശ്വാസികളെ തേടിപ്പിടിച്ചു് നശിപ്പിക്കണമായിരുന്നു. അങ്ങനെയുള്ളവരെ കണ്ടെത്താന്‍ വഴിനീളെ ക്യാമറകള്‍ സ്ഥാപിക്കാനും മറ്റും അശുദ്ധശാസ്ത്രമല്ലാതെ സഹായത്തിനു് മറ്റൊന്നുമുണ്ടായിരുന്നില്ല. മതതീവ്രവാദികള്‍ മെക്കയിലെ വിശുദ്ധ Al-Ḥaram mosque-ല്‍ കയറി അടച്ചിരുന്നു് പതിനെട്ടു് ദിവസം പൊരുതിയപ്പോഴും അവരെ തോല്‍പ്പിച്ചു് പുറത്തു് ചാടിക്കാനും ഫ്രെഞ്ച് പോലീസിന്റെ വക പരിശീലനവും സാങ്കേതികജ്ഞാനവും സൌദിരാജകുടുംബത്തിനു് ആവശ്യമായിരുന്നു. അതിനും സൌദിയിലെ ഇസ്ലാം പണ്ഡിതര്‍ അനുവാദം നല്‍കി. സൌദിയില്‍ ഏതു് തീരുമാനവും മതത്തിന്റെ അരിപ്പയിലൂടെ അരിക്കപ്പെട്ടാലേ സാധുത്വം ലഭിക്കുകയുമുള്ളല്ലോ! അതായതു്, വിശുദ്ധിയും അശുദ്ധിയുമൊക്കെ അധികാരം രക്ഷപെടുത്താന്‍ ആവശ്യമെങ്കില്‍ തിരുത്തി എഴുതാവുന്നവ മാത്രം. ഇതൊക്കെയാണു് ശാസ്ത്രം ചെയ്യുന്ന തെറ്റുകള്‍!

ഗള്‍ഫില്‍ ജോലിചെയ്യുന്നവര്‍ക്കറിയാം ആരാണു് അവിടത്തെ അംബരചുംബികളുടെയും സ്വര്‍ഗ്ഗീയഹോട്ടലുകളുടെയും മറ്റു് ലൌകികസുഖസൌകര്യങ്ങളുടെയും ഒക്കെ ചുക്കാന്‍ പിടിക്കുന്നവരെന്നു്! അശുദ്ധരും അവിശ്വാസികളുമായ സായിപ്പന്മാര്‍ തന്നെ അധിക പങ്കും! ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ഒക്കെ ചെല്ലുന്ന വിശ്വാസിസഹോദരങ്ങള്‍ക്കു് താഴ്ന്ന ജോലിയും തൊഴുത്തുകള്‍ക്കു് സമമായ പാര്‍പ്പിടങ്ങളും! ഇതു് വെറുതെ പറയുന്നതല്ല. ഞാന്‍ ഒരു റിപ്പോര്‍ട്ട് കണ്ടിരുന്നു! കാര്യത്തോടടുക്കുമ്പോള്‍ ഇങ്ങനെ ഒക്കെയാണു് ദൈവനാമത്തിലെ സഹോദരസ്നേഹം! ലോകചരിത്രമോ, കെട്ടുകഥകളുടെയും കേട്ടുകേള്‍വികളുടെയും പിന്നിലെ യാഥാര്‍ത്ഥ്യങ്ങളോ ഒന്നും അറിയാതെ വെറുതെ ‘ചാത്രം! ചാത്രം!’ എന്നു് കുരക്കുന്നവരെപ്പറ്റി സഹതപിക്കാനേ പറ്റൂ. മുടന്തുള്ളവന്‍ എഴുന്നേറ്റു് നില്‍ക്കാതിരുന്നാല്‍ മുടന്തു് ഉണ്ടെന്നു് ആരും അറിയാതിരുന്നേനെ! അതിനു് മുടന്തുണ്ടെന്നു് അറിഞ്ഞാലല്ലേ പറ്റൂ? പറഞ്ഞാല്‍ മനസ്സിലാവാത്തവരെ അവഗണിക്കുകയല്ലാതെ മറ്റു് പോംവഴി ഒന്നുമില്ല. ചക്കെന്നോ കൊക്കെന്നോ തിരിയില്ല താനും, എന്നാല്‍ എല്ലാം അറിയാമെന്ന ഭാവവും! ‍“ഇതു് മത ഗ്രനഥങ്ങളില്‍ ദൈവം പ്രപഞ്ചത്തെ സ്ഷ്ടിച്ചതിനേക്കാള്‍ എളുപ്പമായി പോയല്ലോ” എന്നാണു് ‘അതിഫയങ്കരമായ’ കണ്ടുപിടുത്തം! പറഞ്ഞോളൂ മറുപടി! അടുത്ത ‘ശോത്ത്യം’ ഉടനെ വരും! അതിനടുത്തതു് തൊട്ടുപുറകേ! നീറിന്റെ കാര്യം പോലെയാണു്. കടിച്ചതു് ശരിയാണെങ്കില്‍ പിന്നെ ചത്താലും കടി വിടുന്ന പ്രശ്നമില്ല!

ചുരുക്കത്തില്‍, ശാസ്ത്രത്തെ സംബന്ധിച്ചോ, ആത്മീയതയെ സംബന്ധിച്ചോ ഇക്കൂട്ടര്‍ക്കു് ഒരു മാങ്ങാത്തൊലിയും അറിയില്ല. എന്തെങ്കിലും കാ‍ര്യങ്ങള്‍ അവരെ പറഞ്ഞു് മനസ്സിലാക്കാന്‍ സാക്ഷാല്‍ ദൈവത്തിനു് പോലും സാധിക്കുകയുമില്ല. ദൈവം നേരിട്ടുവന്നു് പറഞ്ഞാലും അക്ഷരവിരോധികള്‍ക്കു് പറയുന്നതിന്റെ അര്‍ത്ഥം അറിഞ്ഞാലല്ലേ എന്തെങ്കിലും തിരിയൂ? അറിയാനായി എന്തെങ്കിലും ചോദിക്കുന്നവരോടു് മറുപടി പറയാം. അതുകൊണ്ടു് പ്രയോജനവുമുണ്ടു്. അറിയാനെന്ന വ്യാജേന പഠിപ്പിക്കാന്‍ വരുന്നവരോടു് എന്തു് മറുപടി പറയാന്‍? അദ്ധ്യാപകനെ കൊല്ലുന്നവനു് എന്തു് വിജ്ഞാനദാഹം? ദൈവഹിതം നിറവേറ്റാന്‍ എന്നപേരില്‍ മനുഷ്യരെ കുരുതികഴിക്കാന്‍ മടിക്കാത്തവര്‍‍ ദൈവത്തെപ്പറ്റി എന്തു് മന‍സ്സിലാക്കി? മനുഷ്യരെപ്പറ്റി എന്തു് മന‍സ്സിലാക്കി? ഇവര്‍ വിളിച്ചു് കൂവുന്ന വാചകങ്ങളില്‍ ആശയപരമായി ഒന്നുമില്ലെങ്കിലും ഭാഷാപരമായെങ്കിലും അല്പം കാമ്പുണ്ടായിരുന്നെങ്കില്‍ സഹി‍‍ക്കുന്നതിനു് എന്തെങ്കിലും അര്‍ത്ഥമുണ്ടായേനെ! ഇതു് അതുമില്ല. ‍ഇക്കൂട്ടര്‍ക്കുവേണ്ടി ചിലവാക്കുന്ന ഓരോ മിനിട്ടും നഷ്ടപ്പെട്ട മിനിട്ടുകളാണു്. എത്രയോ പോസ്റ്റുകളില്‍ കേട്ടുകേട്ടു് തഴമ്പിച്ച നാറുന്ന സ്ഥിരം പല്ലവികളുമായി ഇക്കൂട്ടര്‍ പിന്നെയും പിന്നെയും ഓരോരുത്തരെ മാറി മാറി സമീപിക്കുന്നതു് കാണുമ്പോള്‍ ഈയിടെയായി എനിക്കു് ഒന്നേ തോന്നുന്നുള്ളു – അറപ്പു്!

Advertisements
 
 

മുദ്രകള്‍: , ,

29 responses to “ചില ‘അതിഫയങ്കര’ ചോദ്യങ്ങളെപ്പറ്റി

 1. രിയാസ് അഹമദ്

  ജൂലൈ 20, 2008 at 23:47

  thank you!

   
 2. പ്രിയ ഉണ്ണികൃഷ്ണന്‍

  ജൂലൈ 21, 2008 at 07:11

  ന്നാലും ചോദ്യങ്ങളുണ്ട്. പക്ഷേ ചോദിയ്ക്കുന്ന്നില്ല

   
 3. Vipin A. K.

  ജൂലൈ 21, 2008 at 08:15

  മനുഷ്യരെ എന്തെങ്കിലും അറിയിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു എങ്കില്‍, ഏതെങ്കിലും ഒരു വ്യാഖ്യാതാവിന്റെ സഹായമില്ലാതെ, ആര്‍ക്കും മനസ്സിലാവുന്ന ലളിതമായ ഭാഷയില്‍ അതു് മനുഷ്യരെ അറിയിക്കാന്‍ ഒരു ദൈവത്തിനു് കഴിയും, കഴിയണം. അതിനു് കഴിയുന്നില്ലെങ്കില്‍, ആ ദൈവത്തെ സര്‍വ്വശക്തന്‍ എന്നു് വിളിക്കുന്നതു് പരിഹാസ്യമാണെന്നു് കാണാന്‍ തിയോളജിയിലോ ഫിലോസഫിയിലോ ഡോക്ടറേറ്റ് വേണമെന്നുണ്ടോ?

  അഭിപ്രായങ്ങളോട് നൂരു ശതമാനം യോജിക്കുന്നു..

   
 4. സി. കെ. ബാബു

  ജൂലൈ 21, 2008 at 08:35

  രിയാസ് അഹമദ്,
  🙂

  പ്രിയ,
  എനിക്കു് ചോദ്യങ്ങള്‍ ഇല്ലെന്നു് കരുതിയോ? ചോദ്യം ഇല്ലാതാവണമെങ്കില്‍ അന്തിമസത്യം കണ്ടെത്തി എന്നു് വിശ്വസിക്കണം. അങ്ങനെ ഒരു സനാതനസത്യത്തില്‍ വിശ്വസിക്കാന്‍ സാമാന്യബോധം അനുവദിക്കുന്നുമില്ല. ഇത്തരം ഒരു തിരിച്ചറിവു് സത്യാന്വേഷണത്തിന്റെ ആദ്യത്തെ ചുവടാണെന്നു് അറിവുള്ളവര്‍ പറയുന്നു. അറിയണമെങ്കില്‍ ചോദിക്കണം. സ്വന്തം യോഗ്യത തെളിയിക്കാന്‍ വേണ്ടി ചോദിക്കുമ്പോഴാണു് അതു് കുരങ്ങുകളിപ്പിക്കലാവുന്നതു്. “ചോദ്യം ചോദിക്കല്‍ അവസാനിപ്പിക്കരുതു്” എന്നല്ലേ ഐന്‍സ്റ്റൈന്‍‌ മാഷും പറഞ്ഞതു്! 🙂

  vipin a. k.,
  അതുതന്നെയാണു് ആത്മീയ schizophrenia! ഒരുവശത്തു് ദൈവം ശര്‍വ്വശക്തന്‍! മറുവശത്തു് അതേ ദൈവത്തെ സഹായിക്കാനുള്ള പടപ്പുറപ്പാടും! അതില്‍ വൈരുദ്ധ്യം കാണാതിരിക്കാന്‍ കഴിയുന്നതു് എങ്ങനെ എന്നാണു് എനിക്കും മനസ്സിലാവാത്തതു്!

   
 5. ലോലന്‍

  ജൂലൈ 21, 2008 at 09:32

  ബാബു മാഷേ,

  താങ്കളുടെ വികാരം മനസിലാക്കുന്നു. നൂറൂ ശതമാനം യോജിക്കുകയും ചെയ്യുന്നു. താങ്കളെയും സൂരജിനെയുമൊക്കെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

  എനിക്ക് മതത്തെയല്ല, മതത്തിന് എന്നെയാണ് ആവശ്യം എന്ന തിരിച്ചറിവില്‍ അതുപേക്ഷിച്ചവനാണ് ഞാന്‍. ആ തീരുമാനമാണ് ജീവിതത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും നല്ല കാര്യവും.

  വീണ്ടും എഴുതൂ.. ആശംസകള്‍

   
 6. അനില്‍@ബ്ലോഗ്

  ജൂലൈ 21, 2008 at 10:21

  പ്രിയ ബാബു,
  ഞാന്‍ ബ്ലൊഗ്ഗില്‍ കയറിയിട്ട് അധികമായില്ല, എങ്കിലും കാണുന്ന എന്ന്തിനോടും ഗുസ്തി പിടിക്കുക എന്റ്റെ ഒരു ശീലമാണു. പക്ഷെ ഇത്തരം പ്രബൊധകരുടെ ഒറ്റ പൊസ്റ്റില്‍ പൊലും കയറാറുമില്ല, അഭിപ്രായം പറയാന്‍ നില്‍ക്കാറുമില്ല.എന്റെ ഒരു താടിക്കരന്‍ ചങ്ങാതി സ്ഥിരമായി എന്നെ എല്ലാ സ്റ്റഡി ക്ലാസ്സ്സുകള്‍ക്കും നിര്‍ബന്ധിച്ചു കൊണ്ടുപോയിരുന്നു.പ്രത്യേക ഒരു മതത്തോടും അടുപ്പമോ, അകലമോ ഇല്ലതിരുന്നതിനാല്‍ ഞാന്‍ അതെല്ലാം ആസ്വദിക്കുകയും ചെയ്യും, കാര്യങ്ങള്‍ മനസ്സിലാക്കാമല്ലോ. അക്കാലത്താണു ആ വലിയ കാര്യം എനിക്കു ബോധ്യപ്പെട്ടതു, ലോകത്തില്‍ ഇന്നുള്ളതും ഇനി ഉണ്ടാവാന്‍ പോകുന്നതു എല്ലാം ആ ഗ്രന്ധത്തില്‍ പറഞ്ഞിട്ടുണ്ടു.ഭാരതീയ ഗ്രന്ധങ്ങളിലും ഉണ്ടു കേട്ടൊ, നമ്മല്‍ കാണാഞ്ഞിട്ടാണു. എതായാലും അദ്ദേഹം ഗുല്‍ഫില്‍ പൊയി, എന്റെ ക്ലാസും മുടങ്ങി.ആ അനുഭവം ഉള്ളതിനാല്‍ കൂടുതല്‍ റിസ്ക് എടുക്കണ്ടാ എന്നു കരുതി ഇത്തരം പൊസ്റ്റ്കളില്‍ നിന്നും മാറിനില്‍ക്കുകയണു.ചൊദ്യങ്ങള്‍ കുറെ ഉണ്ടു. എതായാലും വായിക്കുന്നുണ്ടു.

   
 7. സി. കെ. ബാബു

  ജൂലൈ 21, 2008 at 11:19

  ലോലന്‍,
  നന്ദി. നന്മകള്‍ നേരുന്നു.

  anil@blog,
  വിപരീതചിന്തകള്‍ മനസ്സിലാക്കുന്നതിലൂടെ മാത്രമേ കാഴ്ചപ്പാടുകള്‍ വിപുലീകരിക്കാനാവൂ. ഏതെങ്കിലും ഒരു ഗ്രന്ഥത്തിന്റെ ഉള്ളടക്കമോ, മറ്റു് ആശയങ്ങളോ ഒക്കെ നിഷ്പക്ഷമായി വിലയിരുത്താന്‍ വിവിധ perspective-ലൂടെ അവയെ നോക്കിക്കണ്ടാലേ സാദ്ധ്യമാവൂ. അതുവഴി മാനസികമായി മനുഷ്യന്‍ വളരും. ഐഡിയോളജികള്‍ അന്യചിന്താധാരകളെ നിരുത്സാഹപ്പെടുത്തുന്നതിന്റെ കാരണവും ഈ മാനസികവളര്‍ച്ച തടയാനാണു്. അന്വേഷണങ്ങള്‍ക്കു് എല്ലാ ഭാവുകങ്ങളും!

   
 8. കാവലാന്‍

  ജൂലൈ 21, 2008 at 11:45

  സീകെ,……നന്നായി,(ചിരിച്ചൊരു പരുവമായി‌)
  ഇത്രയും അതിഫയങ്കരവും ഫീകരവുമായ ചോദ്യങ്ങള്‍ക്ക് ഇങ്ങനെ ഒരു മറുപടികൊണ്ട്
  തൃപ്തിപ്പെടുത്താമെന്നു കരുതുന്നോ?

  “നീറിന്റെ കാര്യം പോലെയാണു്. കടിച്ചതു് ശരിയാണെങ്കില്‍ പിന്നെ ചത്താലും കടി വിടുന്ന പ്രശ്നമില്ല!”
  ഇദാണു ഞമ്മന്റെ മുത്രാവാഖ്യം…….

  ചെറുപ്രായം,വല്യപ്രായം,വെറും പ്രായം എന്നിങ്ങനെ പുതിയ ചാവേര്‍ ഐഡികളുടെ പണിപ്പുരയിലാണു കൂട്ടര്,അതാ ഒന്നും മിണ്ടാത്തത്.കടി വിടും എന്നു കരുതണ്ട ലേശം മണ്ണെണ്ണ പൂശിക്കോളു കയ്യിലും കാലിലും ചെറിയൊരു ശമനം കിട്ടും.

   
 9. സലാഹുദ്ദീന്‍

  ജൂലൈ 21, 2008 at 12:41

  പ്രിയ ബാബു സാര്‍

  ശാസ്ത്രം നിരീശ്വരവാദികളുടെ കുത്തകയല്ല.

  ചരിത്രത്തെ നന്നായൊന്ന് വിലയരുത്തി പഠിക്കുക.ഗലീലിയോക്ക് മുന്‍പും ശാസ്ത്രം ഉണ്ടായിരുന്നു. യൂറോപ്യരെ ഇരുണ്ട യുഗത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിച്ചത് ആരായിരുന്നു എന്ന് മനസ്സിലാക്കുക. സ്പെയിനിന്റെ ചരിത്രം പഠിക്കുക
  നിങ്ങളൊക്കെ പഠിച്ച സ്ക്കൂളില്‍ നിന്ന് തന്നെയാണ് ഞങ്ങളും ശാസ്ത്രം പഠിച്ചത് എന്ന സാമാന്യ സത്യമെങ്കിലും മനസ്സിലാക്കുക. പാശ്ചാത്യന്‍ തരുന്നത് അണ്ണാക്ക് തൊടാതെ വിഴുങ്ങുകയല്ലാതെ ഒരന്വേഷണാത്മകമായ പഠനം ഇതിനെ കുറിച്ച് നടത്തുക

  ഒരു ചോദ്യത്തിനും ഉത്തരമില്ല. അതിനാല്‍ കൊഞ്ഞനം കുത്തുന്ന ഏര്‍പ്പാട് ശരിയാണോ? എഴുതാപുറങ്ങള്‍ വയിച്ച് ഉത്തരം തന്നിട്ട് മന്ദ ബുദ്ധികള്‍ ചിരിച്ചെന്നിരിക്കും. ): വേറെ വഴിയില്ല തന്നെ!!!

  “പില്‍ക്കാലത്തു്, പ്രപഞ്ചത്തില്‍ അവശേഷിച്ച ദ്രവ്യാംശങ്ങളായ അണുകേന്ദ്രകണികകളും എലക്ട്രോണുകളും യോജിച്ചു് ദ്രവ്യമായി, നക്ഷത്രങ്ങളായി, കരയായി, കടലായി, ഏകകോശജീവികളായി, മനുഷ്യരായി…”

  എന്തൊരെളെപ്പം! … ഫയങ്കര ശാസ്ത്രം തന്നെ!!!

  “അവലംബം:
  1. First Three Minutes – Steven Spielberg“

  ഞാന്‍ ഇത് വരെ വിചാരിച്ചത് Steven Weinberg ആണ് First Three Minutes ന്റെ ഓതറെന്ന്.

  ഇപ്പഴാ മനസ്സിലായത് അത് Steven Spielberg ആയിരുന്നൂ എന്ന്.

   
 10. ലോലന്‍

  ജൂലൈ 21, 2008 at 12:48

  സലാഹുദ്ദീന്‍ സാബ്,

  “പാശ്ചാത്യന്‍ തരുന്നത് അണ്ണാക്ക് തൊടാതെ വിഴുങ്ങുകയല്ലാതെ ഒരന്വേഷണാത്മകമായ പഠനം ഇതിനെ കുറിച്ച് നടത്തുക“.

  എങ്ങാണ്ടു മരുഭൂമിയില്‍ (അതും പാശ്ചാത്യം തന്നെ, നമ്മളെ സംബന്ധിച്ച്) കിടന്ന മുഹമ്മദ് നബി തന്ന പാഠങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങുമ്പോള്‍ അന്വേഷണാത്മക പഠനം നടത്തണമെന്നു തോന്നിയില്ലായിരുന്നോ?

   
 11. ലോലന്‍

  ജൂലൈ 21, 2008 at 12:52

  “യൂറോപ്യരെ ഇരുണ്ട യുഗത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിച്ചത് ആരായിരുന്നു?”

  നുമ്മടെ കത്തോലിക്കാ സഭയല്യോ? 😉

   
 12. സി. കെ. ബാബു

  ജൂലൈ 21, 2008 at 13:02

  കാവലാനേ,
  വെടിപ്രായം, അടിപ്രായം, കോപ്രായം എന്നൊക്കെ ഐഡികള്‍ ഉണ്ടാക്കിയാലും ഭാഷയുടെ melody-യും മറ്റു് characteristic-സും കാണുമ്പോള്‍ അറിയാം ഒന്നോ ഒന്നിലധികമോ അതിന്റെ പിന്നില്‍ എന്നു്. അതിലൊരു കാര്യവുമില്ല താനും. കാമ്പുള്ള എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതു് പറയാന്‍ മുഖം‌മൂടി വേണമെന്നു് നിര്‍ബന്ധമൊന്നുമില്ല. ഇനി ആര്‍ക്കെങ്കിലും വേണമെന്നു് തോന്നുന്നെങ്കില്‍ അവര്‍ ധരിക്കട്ടെ!

  കഷ്ടം അതല്ല. എത്രയോ മണിക്കൂറുകള്‍ എത്രയോ മനുഷ്യര്‍ (ഏറ്റവും കഷ്ടപ്പെട്ടതു് പാവം സൂരജാണു്!) ചോദിച്ച ചോദ്യങ്ങള്‍ക്കുതന്നെ തന്നെയും പിന്നെയും മറുപടി പറയാന്‍ ക്ഷമയോടെ തയ്യാറായി! ജബ്ബാര്‍ മാഷിന്റെ പോസ്റ്റുകള്‍ വായിച്ചിരുന്നതുകൊണ്ടു് കാര്യങ്ങളുടെ “ഗതിവിഗതികള്‍” ഏകദേശം എനിക്കു് പിടികിട്ടിയിരുന്നു. അവിടത്തെ ചര്‍ച്ചകളില്‍ ഒന്നും ഇടപെടാതിരുന്നതുവഴി സമയലാഭം കുറച്ചൊന്നുമല്ല എനിക്കുണ്ടായതു്. ഇന്നും ചോദ്യങ്ങള്‍ അതുതന്നെ! പരിഹാസച്ചുവയും കൂടുന്നതല്ലാതെ കുറയുന്നില്ല.

  ഒരുവന്‍ മണ്ടനെങ്കില്‍ അവന്‍ മണ്ടനായിരിക്കുന്നതിന്റെ കാരണം അവന്റെ തല‍ച്ചോറാണു്. അവന്‍ മണ്ടനാണെന്നു് അറിയാന്‍ അവനു് കഴിഞ്ഞിരുന്നെങ്കില്‍ അവന്‍ മണ്ടനാവുകയില്ലായിരുന്നു. പക്ഷേ അവന്‍ മണ്ടനല്ലെന്നു് അറിയാനും അവനു് അവന്റെ തലച്ചോറു് മാത്രമേയുള്ളു. അതേ തലച്ചോറാണുതാനും അവനെ മണ്ടനാക്കുന്നതു്! പിന്നെ എങ്ങനെ….

  വിഡ്ഢിത്തം വേദനിച്ചിരുന്നെങ്കില്‍ ഭൂലോകം ഒരു കൂട്ടക്കരച്ചിലായിരുന്നേനെ എന്നു് കേട്ടിട്ടുണ്ടു്. വിശുദ്ധ “ശാസ്ത്രപുണ്യാളന്റെ” അനുഗ്രഹം കൊണ്ടു് ഇന്നു് കൂട്ടക്കരച്ചിലായാലും പൊട്ടിച്ചിരിയായാലും ‍ ഇന്റര്‍നെറ്റില്‍ പബ്ലിഷ് ചെയ്യുകയും ചെയ്യാം. പക്ഷേ, ഇന്റര്‍നെറ്റില്‍ വിഡ്ഢിത്തത്തിലേക്കും അതിന്റെ വിപരീതത്തിലേക്കും ഒരു മൌസ് ക്ലിക്ക് ദൂരമേ ഉള്ളു എന്നതിനാല്‍ “ശാശ്വത സത്യങ്ങള്‍ക്കു്” അനുദിനം വിലയിടിയുന്നു! അപ്പോള്‍ അതുകൊണ്ടു് ജീവിക്കുന്നവര്‍ എങ്ങനെ സഹിക്കും? ഗുപ്തന്‍ Stockholm Syndrom എന്നൊരു പോസ്റ്റിട്ടിരുന്നു. തടവിലാക്കുന്നവരോടു് തടവുകാര്‍ക്കു് തോന്നാവുന്ന ഒരു sympathy ആണു് വിഷയം. “ഇടയന്മാരോടു്” കുഞ്ഞാടുകള്‍ക്കു് തോന്നുന്ന വിധേയത്വവും ഒരുതരം Stockholm Syndrom ആയിരിക്കാമെന്നതിനാല്‍ അവറ്റങ്ങളും മേ..മേ.. എന്നു് വിളിച്ചു് പുറകെ നടക്കുന്നു!

  അങ്ങനെ നമ്മള്‍ “മേ..മേ..” കാര്യങ്ങള്‍ക്കു് ഒരു ശാസ്ത്രീയമായ അടിത്തറയും ഉണ്ടാക്കി! “മോഹാലസ്യത്തിന്നു്” ഇനിയിപ്പോ എന്തോന്നു് വേണം? 🙂

  എന്തായാലും ഇവരൊക്കെ ഉള്ളതുകൊണ്ടു് നമുക്കു് ശാസ്ത്രീയമായി അല്പസ്വല്പം വെളിവുണ്ടാവും! 🙂

  സലാഹുദ്ദീന്‍,
  Spielberg-ഉം എന്റെ ജീവിതത്തില്‍ ഒരു പങ്കു് വഹിക്കുന്നുണ്ടു്.അതാണു് തെറ്റിനു്‌ കാരണം.ഈ വിഷയത്തിലെ എന്റെ ആദ്യത്തെ പോസ്റ്റില്‍ Steven Weinberg എന്നുതന്നെ ആണു് എഴുതിയിരുന്നതു്. അതു് കണ്ടുകാണുമെന്നു് കരുതുന്നു. ഏതായാലും നന്ദി. തിരുത്തിയിട്ടുണ്ടു്.

   
 13. സലാഹുദ്ദീന്‍

  ജൂലൈ 21, 2008 at 13:36

  പ്രിയ ബാബുസാര്‍

  “Spielberg-ഉം എന്റെ ജീവിതത്തില്‍ ഒരു പങ്കു് വഹിക്കുന്നുണ്ടു്.അതാണു് തെറ്റിനു്‌ കാരണം.ഈ വിഷയത്തിലെ എന്റെ ആദ്യത്തെ പോസ്റ്റില്‍ Steven Weinberg എന്നുതന്നെ ആണു് എഴുതിയിരുന്നതു്. അതു് കണ്ടുകാണുമെന്നു് കരുതുന്നു. ഏതായാലും നന്ദി. തിരുത്തിയിട്ടുണ്ടു്.”

  എനിക്കറിയാം ഇത്. താങ്കള്‍ക്ക് തെറ്റിയാതാണെന്ന്.
  ഞാന്‍ അത് മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. താങ്കളെ പോലുള്ളവര്‍ ജബ്ബാറിനെയും ഇടമുറകിനെ നോക്കിയല്ല കാര്യങ്ങള്‍ പഠിക്കേണ്ടിയിരുന്നത്. ഒരു കാര്യത്തെ നമ്മള്‍ പഠിക്കാനാഗ്രഹിക്കുന്നെങ്കില്‍ അത് വിമര്‍ശകരില്‍ നിന്ന് പഠിക്കുന്നതിന് മുമ്പ് അതിന്റെ യഥാര്‍ഥ ഉറവിടത്തില്‍ നിന്ന് പഠിക്കണം എന്നാഗ്രഹിക്കുന്ന ആളാണ് ഞാന്‍.

  പരിഹാസം കൊണ്ട് ഒന്നും നേടുകയില്ല ആരും. എതിര്‍ ആശയങ്ങളെ സഹിഷ്ണുതയോടെ മാത്രമേ ഞാന്‍ വീക്ഷിക്കാറുള്ളൂ.ഒരു ദിവസം നമ്മള്‍ മരിക്കും എന്നുറപ്പാണ്. അതില്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല തന്നെ!. അപ്പോള്‍ പിന്നെ അത്പം കൂടി മാന്യമായി സംസാരിക്കുന്നതല്ലേ ഉചിതം.

  സലാഹുദ്ദീന്‍ എന്ന ഒരൊറ്റ ഐഡിയില്‍ മാത്രമേ ഞാന്‍ കമണ്ടാറുള്ളൂ.

  തെറി പറയാന്‍ വേണ്ടി പലരും ഐഡന്റിറ്റി മാറ്റിയിട്ടുണ്ട്.

  ഐഡി മാറ്റുന്നവരോടും എനിക്ക് വിയോജിപ്പില്ല. പ്ക്ഷേ പറയുന്നതില്‍ മാന്യത പുലര്‍ത്തണമെന്നേയുള്ളൂ.

   
 14. ലോലന്‍

  ജൂലൈ 21, 2008 at 14:17

  സലാഹുദ്ദീന്‍എന്ന പ്രിയപ്പെട്ട സഹോദരാ (കടപ്പാട്: ബഷീര്‍ വെള്ളറക്കാട്),

  എതിര്‍ ആശയങ്ങളെ സഹിഷ്ണുതയോടെ വീക്ഷിക്കുന്ന അങ്ങയോട് അങ്ങേയറ്റം ബഹുമാനത്തോടെ ഒരു ചോദ്യം ചോദിക്കട്ടെ? മുമ്പു ചോദിച്ചതു തന്നെയാണ്. പാശ്ചാത്യര്‍ പറയുന്നതു തൊണ്ട തൊടാതെ വിഴുങ്ങരുതെന്നു പറയുന്ന താങ്കള്‍, ഒരു അറബ് വംശജന്‍ പറയുന്നത് കണ്ണടച്ചു വിശ്വസിക്കുന്നതെന്തേ? എന്തെങ്കിലും അന്വേഷണാത്മക പഠനം നടത്തിയിട്ടുണ്ടോ താങ്കളുടെ മത ഗ്രന്ഥ്ത്തെയും പ്രവാചകനെയും പറ്റി? അന്വേഷിച്ചു എല്ലാം ബോധ്യപ്പെട്ടതിനു ശേഷമാണോ അതില്‍ വിശ്വസിച്ചു തുടങ്ങിയത്?

  പിന്നെ സഹിഷ്ണുതയുടെ കാര്യം.. ഉവ്വ! എവിടേം കമന്റി ശീലമില്ലെങ്കിലും താങ്കളുടെ ‘സഹിഷ്ണുത’ തുളുമ്പുന്ന പോസ്റ്റുകളും കമന്റുകളും വായിച്ചു ശീലമുണ്ട്!

  ബാബു സര്‍.. ഓഫ് ആയിപ്പോയോ? ക്ഷമിക്കൂ!

   
 15. സലാഹുദ്ദീന്‍

  ജൂലൈ 21, 2008 at 14:42

  പ്രിയ ലോലന്‍

  “‘പാശ്ചാത്യര്‍ പറയുന്നതു തൊണ്ട തൊടാതെ വിഴുങ്ങരുതെന്നു പറയുന്ന താങ്കള്‍, ഒരു അറബ് വംശജന്‍ പറയുന്നത് കണ്ണടച്ചു വിശ്വസിക്കുന്നതെന്തേ? എന്തെങ്കിലും അന്വേഷണാത്മക പഠനം നടത്തിയിട്ടുണ്ടോ താങ്കളുടെ മത ഗ്രന്ഥ്ത്തെയും പ്രവാചകനെയും പറ്റി? അന്വേഷിച്ചു എല്ലാം ബോധ്യപ്പെട്ടതിനു ശേഷമാണോ അതില്‍ വിശ്വസിച്ചു തുടങ്ങിയത്?”

  തീര്‍ച്ചയായും അതെ. യഥാര്‍ഥ വിശ്വാസം എപ്പോഴും അങ്ങനെ തന്നെയാണ് വേണ്ടതും. അല്ലാത്തത് വെറും അന്ധ വിശ്വാസമാണ്.

   
 16. സി. കെ. ബാബു

  ജൂലൈ 21, 2008 at 15:33

  തന്ന ലിങ്കില്‍ പോയപ്പോള്‍ കണ്ടതാണു്:

  ജ്യോതിര്‍ഗമയ said…

  ഖുര്‍ആന്‍ ദൈവികമാണെന്നതിനു തെളിവ്‌ ആ ഗ്രന്ഥം തന്നെയാണ്‌ എന്നാണല്ല് അണ്ണന്റെ വാദം.

  ഓക്കെ ഇനി അണ്ണന്‍ ഇതിനു താരത്മ്യമായി പറയുന്നത് എന്താ? ‘യുദ്ധവും സമാധാനവും’ ടോള്‍സ്റ്റോയിയുടേതാണെന്നതിന്നും ‘വിശ്വചരിത്രാവലോകം’ നെഹ്‌റുവിണ്റ്റെതാണെന്നതിന്നും പ്രസ്തുത ഗ്രന്ഥങ്ങളാണ്‌ ഏറ്റവും പ്രബലവും സ്വീകാര്യവുമായ തെളിവ്‌. അവ്വിധം തന്നെ ഖുര്‍ആന്‍ ദൈവികമാണെന്നതിന്ന്‌ ഏറ്റം ശക്തവും അനിഷേധ്യവുമായ തെളിവ്‌ ആ ഗ്രന്ഥംതന്നെയാണ്.

  ദൈവം പറഞ്ഞു തന്നു എന്ന് മുഹമ്മദ് എന്ന മനുഷ്യന്‍ അവകാശപ്പെട്ടു. അതല്ലേ ശരി? അല്ലാതെ ദൈവം ഇറങ്ങിവന്ന് എല്ലാരോടും പറഞ്ഞോ ഇയാള്‍ (മുഹമ്മദ്)പറയുന്നതു മുഴുവന്‍ ഞാന്‍ പറഞ്ഞുകൊടുത്തതാണെന്ന് ?
  മുഹമ്മദിന് ഉച്ചിയില്‍ വെയിലു കൊണ്ട് തലചൂടായപ്പൊ എന്തൊക്കെയോ വിളിച്ചു കൂവി. ഇല്ലെങ്കീ പിന്നെ സ്വന്തം മോന്റെ സ്ഥാനത്തുകാണേണ്ട ഒരുത്തന്റെ പെണ്ണുമ്പിള്ളയെ കേറി കല്യാണം കഴിച്ചത് പോലുള്ള രതിവൈകൃതം ആരെങ്കിലും കാണിക്കുമോ ?

  പിന്നെ ദൈവീകമാണ്, ദീര്‍ഘദൃഷ്ടിയുള്ള വാക്യങ്ങളാണെന്നൊക്കെ അണ്ണന്‍ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് ഗുണ്ടടിക്കുന്നത് വിട്.
  ഇതു വേറേം കുറേ വെബ്സൈറ്റില് വന്ന സാധനം തന്നെ. അതിനൊക്കെ കട്ടയ്ക്ക് കട്ടയ്ക്ക് മറുപടിയും ആളുകള് പറഞ്ഞിട്ടുണ്ടല്ല.

  നോസ്ട്രഡാമസ് ഏതാണ്ടൊക്കെ പേട്ടുത്തരം പറഞ്ഞതിനെ ആളുകളെടുത്ത് ഇതുപോലെ വ്യാഖ്യാനിക്കുന്നത് കുറേ കണ്ടിട്ടുണ്ട്.

  അണ്ണന്‍ ഒരു കാര്യമെങ്കിലും മിനിമം ശ്രദ്ധിക്കണം. അക്ഷരമാലയും വാക്യഘടനയും. ദൈവീക വചനം പ്രഘോഷിക്കാന്‍ കെട്ടിയിറങ്ങുന്നവന്‍ ഗ്രന്ധം, ഉദ്ധേശം അദ്ധേഹം എന്നൊക്കെ എഴുതിയാല്‍ അതിന്റെ നാണക്കേട് നിങ്ങളെ ഉണ്ടാക്കിവിട്ട ആ ദൈവത്തിനു തന്നെയാണേ ഹു ഹൂ ഹൂയ്!

  AK / എ.കെ said…

  Mr. Salahuddheen
  dont reply to this ugly guy jyothirgamaya.
  he cant not reply .. he can only bark like a mad dog..

  yes he is mad man.. let us pray for him to cure his madness
  ———–

  mad dog = പേപ്പട്ടി = സഹിഷ്ണുത?
  ———–

  ea jabbar said…

  ഖുര്‍ ആനിലെ പ്രപഞ്ച ഘടനയും അല്ലാഹുവിന്റെ വിവരക്കേടുംവ്യക്തമാക്കുന്ന ഏതാനും കുറിപ്പുകള്‍ തുടര്‍ന്നു വായിക്കാം.

  AK / എ.കെ said…

  jabbaar,

  if you can reply ? dont give your links as its not working here..

  this jabbae is nothing but a cia agent ..beware
  ———–

  ജബ്ബാര്‍ ഒരു C.I.A. ഏജന്റു് മാത്രമാണു് = സഹിഷ്ണുത?
  അന്വേഷിച്ചു് ബോധ്യപ്പെട്ടശേഷമുള്ള അഭിപ്രായം?

  ഈ കന്മന്റുകള്‍ക്കൊന്നും മറുപടിയും കണ്ടില്ല. എനിക്കു് മറുപടി വേണ്ടിയിട്ടല്ല. തന്ന ലിങ്ക് കണ്ടപ്പോള്‍ തോന്നിയ ഒരഭിപ്രായം മാത്രം.

   
 17. സലാഹുദ്ദീന്‍

  ജൂലൈ 21, 2008 at 17:56

  പ്രിയ ബാബുസാര്‍

  ജ്യോതിര്‍ഗമയ ചോദിച്ചതിനുള്ള ഉത്തരവും അദ്ദേഹം‍ തന്നെ പറഞ്ഞിരിക്കുന്നു.

  താങ്കളും അദ്ദേഹവുമൊന്നു ആദരിക്കുന്നുല്ല എന്നത് ശരി തന്നെ. പക്ഷേ ലോകത്തിലുള്ള ബില്യന്‍ കണക്കിനാളുകള്‍ ആദരിക്കുന്ന ഒരു പ്രവാചകനെ പറ്റി പറയേണ്ട ഒരു ശൈലി ആയിരുന്നോ ഇത്?

  അതിന് മറുപടി പറഞ്ഞ ദേഹത്തിന്റെ വികാരം ഞാന്‍ മനസ്സിലാക്കുന്നു. എങ്കില്‍ തന്നെയും ആശൈലി ഒരിക്കലും ഞാന്‍ ഇഷ്ടപെടുന്നില്ല.

  ഒരു സത്യം കൂടി പറയാം. ഞാന്‍ എങിനെയാണ് ഒരു ബ്ലോഗറായെതെന്ന് നമ്മുടെ പ്രിയ വിചാരത്തോട് ചോദിച്ചാല്‍ അദ്ദേഹം പറഞ്ഞ് തരും.

   
 18. അനൂപ്‌ കോതനല്ലൂര്‍

  ജൂലൈ 21, 2008 at 20:45

  പക്ഷെ ലോകത്ത് ഏറ്റവുമധികം അന്ധവിശ്വസങ്ങള്‍ വച്ചു പുലര്‍ത്തൂന്ന ഒരു സമൂഹം(വിദ്യ്യാഭ്യാസമുള്ള)കേരളത്തിലാകും.
  ചാത്തന്‍ മഠങ്ങളിലും ജൊതിഷന്മാരുടെ
  കള്ള പ്രവ്വചനങ്ങള്‍ക്കും മനുഷ്യ ദൈവങ്ങള്‍ക്കും
  മുന്നില്‍ ഭാവിയുടെ കടാക്ഷത്തിനായി കാത്തുകെട്ടി
  കിടക്കുന്ന സമൂഹം വേറെ ഒരെടുത്തും ഉണ്ടാവില്ല.
  എന്തായാലും നന്നായി സി,കെ

   
 19. മൂര്‍ത്തി

  ജൂലൈ 22, 2008 at 07:29

  very strong babuji..

  pl. send a mail to my id moorthyblogger at gmail dot com. I have got karadimada..:)
  qw_er_ty

   
 20. dotcompals

  ജൂലൈ 22, 2008 at 10:03

  ബാബു മാഷേ , ഇത്രയും വ്യക്തമായ ഒരു ലേഖനത്തിനു നന്ദി. വീണ്ടും കൂടുതല്‍ പ്രതീക്ഷിക്കുന്നു., നമ്മുടെ സമൂഹം മതങ്ങളുടെ നീരാളി പിടുത്തത്തില്‍ പെട്ട് സ്വന്തമായി ചിന്തിക്കാനുള്ള ശേഷി നഷ്ടപെട്ടു കഴിഞ്ഞു .. പുതിയ തലമുറയെ ഇന്കിലും ഈ നീരാളി പിടുത്തത്തില്‍ നിന്നും രക്ഷിക്കണം . ഇത്തരം
  ലേഖനങ്ങള്‍ അതിന് സഹായിക്കട്ടെ,.

   
 21. സി. കെ. ബാബു

  ജൂലൈ 22, 2008 at 10:20

  സലാഹുദ്ദീന്‍,
  നന്ദി.

  “അറബി” അനൂപേ!, [പടം കണ്ടതുകൊണ്ടു് ചുമ്മാ വെറുതെ! :)]

  വിദ്യ അഭ്യസിച്ചതുകൊണ്ടുമാത്രം മനുഷ്യത്വം ഉണ്ടാവില്ല. “പാറവെടി” വയ്ക്കാനും അത്യാവശ്യം അഭ്യാസം ഒക്കെ വേണം. ഏതെങ്കിലും ഒരു ദൈവത്തിന്റെയോ വിശ്വാസത്തിന്റെയോ പേരില്‍ മനുഷ്യനെ വിലകുറച്ചു് കാണുന്നവര്‍ക്കറിയില്ല അവര്‍ പൊക്കിപ്പിടിക്കുന്ന സകല ആദര്‍ശ്യസത്യങ്ങളും എന്നോ മറ്റേതോ “മനുഷ്യന്‍” പറഞ്ഞതാണെന്നു്. അവര്‍ക്കു് അതു് ദൈവവാക്യമായതുകൊണ്ടു് മറ്റുള്ളവര്‍ക്കും അതു് ദൈവവാക്യമാവണമെന്ന കടുമ്പിടുത്തമാണു് പ്രശ്നം. “നീ ഇന്ന ഉറവയില്‍ നിന്നേ പഠിക്കാവൂ” എന്നതിനര്‍ത്ഥം “ഞാന്‍ അതാണു് പഠിച്ചതു്, ഞാന്‍ അതാണു് വിശ്വസിക്കുന്നതു്, ഞാന്‍ അതുമാത്രാണു് നിത്യസത്യമായി കരുതുന്നതു്, ഈ “ഞാന്‍” നിന്നോടു് അതു് പറയുമ്പോള്‍ എതിര്‍ത്തു് പറയാന്‍ നീയാരു്?” എന്നു് മാത്രമാണു്. ഈ വിഡ്ഢിത്തനിലപാടു് അംഗീകരിക്കാന്‍ ഇന്നു് ബോധമുള്ള മനുഷ്യര്‍‍ തയ്യാറാവുന്നില്ല. ഒരിക്കലും തയ്യാറാവുകയും അരുതു്. സ്വന്തം ബുദ്ധിയില്‍, സ്വന്തം യുക്തിയില്‍ ശരി എന്നു് തോന്നുന്നതു് മാത്രമേ മനുഷ്യന്‍ ചെയ്യാവൂ. എല്ലാവരും നാളെമുതല്‍ അങ്ങനെ ചെയ്യുമെന്നല്ല, ആ ദിശയില്‍ ആവണം മനുഷ്യന്‍ വളരേണ്ടതു്. അല്ലാത്തതെല്ലാം അടിമത്തവും വിധേയത്വവുമാണു്.

  ദൈവത്തിന്റെ സ്വന്തം പ്രതിനിധികള്‍ മുട്ടുകുത്താന്‍ പറയുമ്പോള്‍ മറുചോദ്യമില്ലാതെ എല്ലാവരും മുട്ടുകുത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ആരെങ്കിലും മടിച്ചാല്‍ അവനെ കല്ലെറിഞ്ഞു് കൊന്നിരുന്നു. ഭയം കൊണ്ടു് ആരും അതു് ചോദ്യം ചെയ്തിരുന്നില്ല. കാരണം, അന്നൊക്കെ അധികാരവും ഈ കൊലയാളികളുടെ കൈകളിലായിരുന്നു. ഇന്നും ഉണ്ടു് ലോകത്തില്‍ സൌദി അറേബ്യകള്‍! മനുഷ്യനു് വെളിവുണ്ടാവുമ്പോള്‍ അവന്‍ സ്വാഭാവികമായും ചോദിക്കും താന്‍ എന്തിനു് മുട്ടുകുത്തണമെന്നു്. അന്നത്തേതില്‍ നിന്നു് വിപരീതമായി, ഒരു യുക്തിയുമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാവാത്ത മനുഷ്യര്‍ ഇന്നു് കേരളത്തില്‍ കുറവാണെങ്കിലും ലോകത്തില്‍ ധാരാളമുണ്ടു്. വിവരസാങ്കേതികത്വം വളരുന്നതുമൂലം അവരുടെ എണ്ണം അനുദിനം പെരുകുകയും ചെയ്യുന്നു. മനുഷ്യരുടെ മാനസികമായ ഈ വളര്‍ച്ചയിലാണു് സമൂഹത്തിലെ സകലമാന ഇത്തിക്കണ്ണികള്‍ക്കും ഭയം.

  വസ്തുതകളെ പേരുചൊല്ലി വിളിക്കേണ്ട കാലം പണ്ടേ കഴിഞ്ഞു. അതിനു് ശക്തിയുള്ള, സ്വയം ചിന്തിക്കാന്‍ കഴിവുള്ള ഒരു പുതിയ തലമുറയാണു് കേരളത്തിനാവശ്യം. ഏതെങ്കിലും വിശുദ്ധ ആസനങ്ങളുടെ കല്പനയ്ക്കായി വാക്കയ്യും പൊത്തി നില്‍ക്കുന്ന വിഡ്ഢിക്കോമരങ്ങളെ ആട്ടിയോടിക്കാന്‍ അവര്‍ക്കേ കഴിയൂ. നമ്മള്‍ കുടിക്കുന്ന ജലം, നമ്മള്‍ കഴിക്കുന്ന ആഹാരം, ഹിന്ദുവിന്റെയോ, മുസ്ലീമിന്റെയോ, ക്രിസ്ത്യാനിയുടെയോ അല്ല ഭാരതത്തിന്റെ മണ്ണിലെ ലവണങ്ങള്‍ അലിഞ്ഞുചേര്‍ന്നതാണു് എന്നു് ഉറക്കെപ്പറയാന്‍ കരുത്തുള്ള ഒരു സമൂഹത്തിനേ അതിനു് കഴിയൂ‍! അല്ലാത്തപക്ഷം വാത്മീകത്തിനകത്തു് കഴിയുന്നതിന്റെ അന്തസ്സിനെപ്പറ്റി പാടിപ്പാടി തന്നെത്താന്‍ പുകഴ്ത്തി എന്നെങ്കിലും ചത്തു് ഭൂമിയിലോ, നിത്യബ്രഹ്മത്തിലോ എവിടെയെങ്കിലും ചേരാം, അത്രതന്നെ!

  മൂര്‍ത്തി,
  ഞാന്‍ പോസ്റ്റ് ഒരു e-mail ആയി അയച്ചിട്ടുണ്ടു്. ഭാവിലേക്കായി BlogSend Address-ല്‍ e-mail ID ചേര്‍ത്തിട്ടുമുണ്ടു്. ഇപ്പോള്‍ത്തന്നെ ഒരുപാടു് മെയിലുകളുടെ ഇടിച്ചുകയറ്റമാണെങ്കില്‍ ഒരു മെയില്‍ അയച്ചാല്‍ മതി, എടുത്തു് കളയാം.
  ആശംസകളോടെ,

  dotcompals,
  നന്ദി. എല്ലാ നന്മകളും!

   
 22. സലാഹുദ്ദീന്‍

  ജൂലൈ 22, 2008 at 11:39

  പ്രിയ ബാബുസാര്‍

  “ദൈവത്തിന്റെ സ്വന്തം പ്രതിനിധികള്‍ മുട്ടുകുത്താന്‍ പറയുമ്പോള്‍ മറുചോദ്യമില്ലാതെ എല്ലാവരും മുട്ടുകുത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ആരെങ്കിലും മടിച്ചാല്‍ അവനെ കല്ലെറിഞ്ഞു് കൊന്നിരുന്നു. ഭയം കൊണ്ടു് ആരും അതു് ചോദ്യം ചെയ്തിരുന്നില്ല. കാരണം, അന്നൊക്കെ അധികാരവും ഈ കൊലയാളികളുടെ കൈകളിലായിരുന്നു. ഇന്നും ഉണ്ടു് ലോകത്തില്‍ സൌദി അറേബ്യകള്‍! “

  താങ്കളെ പോലുള്ളവര്‍ ഇത്തരം ആന മണ്ടത്തരങ്ങള്‍/അസത്യങ്ങള്‍ മുന്‍ വിധി വെച്ച് അടിച്ച് വിടുന്നത് കൊണ്ടാണ് എന്നെ പോലുള്ളവര്‍ക്ക് വീണ്ടും പ്രതികരിക്കേണ്ടി വരുന്നതും, ഒരു ബ്ലോഗറാവേണ്ടി വന്നതും. അല്ലാതെ സ്വന്തം യുക്തിയെ ദൈവമായി കാണുന്ന നിസ്സാരന്‍ മാരെ ഓര്‍ത്ത് ദു:ഖിച്ചിട്ടല്ല. കടുത്ത അസഹിഷ്ണതയും മുന്‍വിധിയും താങ്കളുടെ ഓരോ വാക്കുകളിലും ഞാന്‍ കാണുന്നു.

  എവിടെയാ ബാ‍ബു സാറെ ഈ മുട്ടു മടക്കാഞ്ഞാല്‍ കൊല്ലണം എന്ന് പറഞ്ഞത്/ചെയ്തത്?. ഒന്ന് കാണിച്ച് തരാമോ?

  താങ്കളിപ്പറഞ്ഞതിലും വലുത് ഓരോ പ്രവാചകന്മാരോടും അവരുടെ ജനത പറഞ്ഞിരുന്നു. കളിയാക്കുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കും ഒരു ചേതവുമില്ല.

  ശാസ്ത്രത്തിന് ഒരു തുമ്പ് പഠിച്ച് ശാസ്ത്രം പഠിപ്പിക്കാ‍ന്‍ ഇങ്ങ് പോരും. ശാസ്ത്രത്തിന്റെ പരിമിതികളെകുറിച്ചാരെങ്കിലും പറഞ്ഞാല്‍ അവന്‍ ശാസ്ത്ര വിരോധിയാക്കും. ഇതിലും വീരവാദം മുഴക്കി നടന്നവരായിരുന്നു റഷ്യാക്കാരും ചൈനാക്കാരും. അവിടെയുള്ളവര്‍ നീരീശ്വര വാദവും ഭൌതിക വാദവും കൈയോഴിഞ്ഞു കൊണ്ട് ദൈവ വിശ്വാസത്തിലേക്ക് കുടുതല്‍ വന്ന് കൊണ്ടിരിക്കുന്ന്. വരട്ട് തത്ത്വവാദവുമായി ചില കടുത്ത യാഥാസ്ഥിക തീവ്ര ഭൌതിക വാദികള്‍ ഇപ്പോഴും…

  ” അവശേഷിച്ച ദ്രവ്യാംശങ്ങളായ അണുകേന്ദ്രകണികകളും എലക്ട്രോണുകളും യോജിച്ചു് ദ്രവ്യമായി, നക്ഷത്രങ്ങളായി, കരയായി, കടലായി, ഏകകോശജീവികളായി, മനുഷ്യരായി…” എന്ന് പറയുകയല്ലാതെ അതിനിടയില്‍ ‘എങ്ങിനെ‘ എന്നാ ആരെങ്കിലും ഒന്ന് ചോദിച്ചു പോയാല്‍ പിന്നെ അറപ്പായി വെറുപ്പായി ചിലര്‍ അമേരിക്കക്ക് പോക്കായി മറ്റു ചിലര്‍ അയോഗ്യരായി , ബുദ്ധിയില്ലാത്ത കഴുതളായി ശാസ്ത്ര വിരോധികളായി… ):

   
 23. സി. കെ. ബാബു

  ജൂലൈ 22, 2008 at 13:55

  തുടങ്ങിയല്ലോ “നീറുകടി“! സലാഹുദ്ദീന്‍, ഞാന്‍ താങ്കളുമായി ഒരു ആശയവിനിമയം ആഗ്രഹിക്കുന്നില്ല. എന്റെ ബ്ലോഗില്‍ താങ്കള്‍ സ്വാഗതം ചെയ്യപ്പെടുന്നില്ല. I cannot help you! I am sorry!

   
 24. സൂരജ് :: suraj

  ജൂലൈ 24, 2008 at 06:13

  ബാബു മാഷേ,
  എന്നെയങ്ങ് കില്ല്..!(കട: ഡാലിച്ചേച്ചി)
  :))

  ഇന്നലെ അറ്റ്ലാന്റയിലെ ഒരു ഹോട്ടലിന്റെ ഷട്ടില്‍ വണ്ടിയോട്ടുന്ന അസ്ലം ഭായ് എന്ന പാക്കിസ്ഥാനി പഞ്ചാബുകാരന്‍ ചങ്ങാതിയുമായി ടാക്സി യാത്രയ്ക്കിടെ സംസാരിക്കാനിടയായി. മൂപ്പര് പറഞ്ഞതും മാഷ് പറഞ്ഞ സംഗതി തന്നെ – എണ്ണ കിട്ടിയ അറബിയുടെ ‘സായിപ്പു സ്നേഹത്തെ’യും ഇരട്ടത്താപ്പിനെയും കുറിച്ച് ! സൌദിയെ മൂപ്പര് അറിയാവുന്ന ഹിന്ദി മുഴുവനും ഉപയോഗിച്ച് തെറി വിളിച്ചു. ബാക്കി എനിക്കു മനസിലാവാത്ത വേറെന്തോ (ഉറുദുവാണോ ആവോ) ഭാഷയിലും 🙂

  സലാഹുദ്ദീന്‍ ഭായീ,

  താങ്കള്‍ എന്റെ ബ്ലോഗില്‍ വന്ന് സ്റ്റീവന്‍ വേയ്ന്‍ബര്‍ഗ് എന്നതിന് ആദ്യം എഴുതിയത് വൈബര്‍ഗ് എന്നാണ്. ഓര്‍ക്കുമല്ലോ ? ഇല്ലെങ്കില്‍ ദാ ഇവിടെയുണ്ട് !

   
 25. സി. കെ. ബാബു

  ജൂലൈ 24, 2008 at 12:16

  സൂരജ്,
  സൌദി അറേബ്യയും അമേരിക്കയും തമ്മില്‍ പണ്ടത്തെ oil embargo മുതല്‍ നടത്തിയ “ആടുകച്ചവടങ്ങളും”, സദ്ദാം ഹുസൈനുമായി യുദ്ധം ചെയ്യാന്‍ അമേരിക്കയ്ക്കു് നല്‍കിയ കോടികള്‍ വഴി സൌദി രാജാവു് മിക്കവാറും സാമ്പത്തിക നാശത്തിന്റെ വക്കിലെത്തിയതും, മെക്കയിലെ അതിവിശുദ്ധമായ പള്ളിയില്‍നിന്നും തീവ്രവാദികളെ പുറത്തുചാടിക്കാന്‍ ഫ്രഞ്ച് അശുദ്ധന്മാരുടെ സഹായം തേടിയതും, കമ്മ്യൂണിസത്തെ ഉടനെ നശിപ്പിച്ചു് അമേരിക്കയെ സന്തോഷിപ്പിക്കാന്‍ സൌദി രാജാവു് അഫ്ഗാനിസ്ഥാനിലേക്കു് ബിന്‍ ലാദന്‍ അടക്കമുള്ള കൂലിപ്പട്ടാളത്തെ അയച്ചതും, അമേരിക്കന്‍ ഹറാത്തുകളോടു് ‘അവിഹിത’ ബന്ധത്തിലേര്‍പ്പെട്ട സൌദി രാജകുടുംബത്തോടുള്ള വെറുപ്പു് തീര്‍ക്കാന്‍ ബിന്‍ ലാദന്‍ അമേരിക്കന്‍ വിരോധം പതാകയില്‍ എഴുതിചേര്‍ത്തതും, അങ്ങനെ എത്രയെത്രയോ കാര്യങ്ങളെപ്പറ്റി എന്തെങ്കിലും വസ്തുനിഷ്ഠമായ വിവരം ഈ പയ്യന്മാര്‍ക്കുണ്ടായിരുന്നെങ്കില്‍ അവര്‍ തലയില്‍ ചാക്കിട്ടേ മുയ്മന്‍ സത്യത്തിന്റെ മതപ്രസംഗം നടത്തുമായിരുന്നുള്ളു.

  ഇവര്‍ക്കു് ഫയങ്കര പുത്തിമാന്മാര്‍ ആണെന്നൊരു തോന്നലുണ്ടു്. ട്രെയിന്‍ പണ്ടേ വിട്ടുപോയി എന്നു് ഈ പാവങ്ങള്‍ മനസ്സിലാക്കുന്നില്ല. “വല്യോന്‍” ചമയണമെന്നുണ്ടെങ്കില്‍ ഇവര്‍ ഇവരേക്കാള്‍ മന്ദബുദ്ധികളായവരെ തേടണം. അത്തരക്കാര്‍ ഇന്നു് ഉണ്ടെങ്കില്‍ തന്നെ അതു് ഇവരുടെ കൂട്ടക്കാരിലേ ഉണ്ടാവൂ. ആ കിഴങ്ങുകള്‍‍ പണ്ടേതന്നെ വലയില്‍ കുരുങ്ങിക്കഴിഞ്ഞവരാണു് താനും. അവരോടു് ഇനി വായലച്ചിട്ടു് എന്തു് പ്രയോജനം? അതുകൊണ്ടു് അവര്‍ മറ്റുള്ളവരെ തേടുന്നു. അവര്‍ ഇക്കൂട്ടരോടു് പോയി പണിനോക്കാന്‍ പറയുന്നു! അതിനാല്‍ അവര്‍ക്കു് ആഹെമൊത്തം ടോട്ടല്‍ ഒരസ്വസ്ഥത!

  Steven Weinberg-ന്റെ പുസ്തകവും Steven Spielberg-ന്റെ പല സിനിമകളും, ഇവരൊക്കെ ഖുര്‍ ആന്‍ സ്വര്‍ണ്ണം കെട്ടിച്ചു് ‍പ്രദര്‍ശിപ്പിക്കുന്നതുപോലെ, നാലുപേരെ കാണിക്കാന്‍ വാങ്ങി അലമാരയില്‍ വച്ചതല്ല ഞാന്‍. ഞാന്‍ പുസ്തകങ്ങള്‍ വാങ്ങിക്കുന്നതു് വായിക്കാനും മനസ്സിലാക്കാനുമാണു്. DVD വാങ്ങുന്നതു് അവയുടെ യഥാര്‍ത്ഥ ക്വാളിറ്റിയില്‍ സ്വൈര്യമായി വീട്ടിലിരുന്നു് കാണാനാണു്. ആദ്യത്തെ ലേഖനത്തില്‍ Weinberg എന്നു് ഞാന്‍ ഉദ്ദേശിച്ചപോലെ തന്നെ എഴുതി. മൂന്നാമത്തേതില്‍ അതു് തെറ്റായി Spielberg എന്നെഴുതിപ്പോയി. അതു് വായിച്ച ശ്രീമാനായ സലാഹുദ്ദീന്റെ കമന്റ് ഉടനെ വന്നു. അദ്ദേഹം‍ കരുതിയിരുന്നതു് ആ പുസ്തകം എഴുതിയതു് വൈന്‍ബെര്‍ഗ് ആയിരുന്നു എന്നാണത്രേ! എന്തൊരു ജ്ഞാനം! എന്തൊരു ഭവ്യത! തെറ്റു് ചൂണ്ടിക്കാണിച്ചതിനെ കുറ്റപ്പെടുത്തുകയല്ല. സ്വരമാണു് സംഗീതം എന്നു് സൂചിപ്പിക്കുകയായിരുന്നു! ആശയങ്ങള്‍ ഇല്ലാത്തവര്‍ അക്ഷരത്തെറ്റുകളാണല്ലോ തേടാറു്! തീട്ടവണ്ടു് തേടുന്നതു് മുത്താവുമോ? ചാണകമോ തീട്ടമോ അല്ലേ ആവൂ!

  Big-Bang-നെപ്പറ്റി എഴുതിയപ്പോള്‍ അതിന്റെ ഒരു epilogue ആയി ഞാന്‍ ഇങ്ങനെ എഴുതി:

  “പില്‍ക്കാലത്തു്, പ്രപഞ്ചത്തില്‍ അവശേഷിച്ച ദ്രവ്യാംശങ്ങളായ അണുകേന്ദ്രകണികകളും എലക്ട്രോണുകളും യോജിച്ചു് ദ്രവ്യമായി, നക്ഷത്രങ്ങളായി, കരയായി, കടലായി, ഏകകോശജീവികളായി, മനുഷ്യരായി…”

  അതില്‍ ചാടി പിടിച്ചിരിക്കുന്നു ഒരു അതിബുദ്ധിമാന്‍! ഇവനെയൊക്കെ നിലത്തെഴുത്തു് പഠിപ്പിക്കേണ്ട ജോലിയല്ലേ എനിക്കു്!?

   
 26. വഴി

  ജൂലൈ 24, 2008 at 12:57

  ചൈനീസ് പഴമൊഴി: വിഡ്ഢികളോട് തര്‍ക്കിക്കരുത്.

   
 27. സി. കെ. ബാബു

  ജൂലൈ 24, 2008 at 15:51

  വഴി,
  അതറിയാത്തതുകൊണ്ടല്ല. നമ്മുടെ വീട്ടില്‍ ഒരാള്‍ വരുമ്പോള്‍ അയാളെ മാന്യമായി സ്വീകരിക്കുന്നതു് മറുപടിയായി അവന്‍ തുണിപൊക്കിക്കാണിക്കുമെന്നു് കരുതിയല്ലല്ലോ. കുറ്റം തെളിയിക്കപ്പെടുന്നതുവരെ ആരും കുറ്റവാളി അല്ല എന്നല്ലേ നിയമം! അനുഭവം ഗുരു! വായനക്കു് നന്ദിയും ആശംസകളും! 🙂

   
 28. ലോലന്‍

  ജൂലൈ 24, 2008 at 16:33

  ജൂലൈ 13ന് കേരള കൌമുദി ദിനപത്രത്തില്‍ വന്ന വാര്‍ത്ത:

  ബുദ്ധിശക്തി ദൈവ വിശ്വാസം കുറയ്ക്കുമെന്ന്

  ലണ്ടന്‍: ഉയര്‍ന്ന ബുദ്ധിശക്തിയുള്ളവര്‍ക്ക് ദൈവ വിശ്വാസം കുറവാണെന്ന് ഒരു പഠനത്തില്‍ കണ്ടെത്തി.

  ഉള്‍സ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ബുദ്ധിയുടെ അളവുകോലായ ഐ.ക്യു വും ദൈവ വിശ്വാസവും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. ചോദ്യം ചെയ്യുന്ന മനസ്സുള്ളവര്‍ക്ക് ദൈവ വിശ്വാസം കുറയുമെന്നാണ് കണ്ടെത്തല്‍.

  ലണ്ടനില്‍ ഉയര്‍ന്ന ഐ.ക്യു വുള്ളവര്‍ക്കിടയില്‍ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പില്‍ 3.3 ശതമാനം പേര്‍ക്കു മാത്രമേ ദൈവ വിശ്വാസമുള്ളുവെന്നു കണ്ടെത്തി. എന്നാല്‍ പൊതു ജനങ്ങളില്‍ 68.5 ശതമാനവും വിശ്വാസികളാണ്.

  പ്രൈമറി ക്ലാസുകളില്‍ ഏതാണ്ട് എല്ലാ വിദ്യാര്‍ത്ഥികളും വിശ്വാസികളായിരിക്കുമെന്നും ഉയര്‍ന്ന ക്ലാസുകളില്‍ എത്തുന്നതിന് അനുസരിച്ച് വിശ്വാസികളായ വിദ്യാര്‍ത്ഥികളുടെ തോത് കുറഞ്ഞു വരുമെന്നും കണ്ടെത്തിയിട്ടുണ്ട്.

  കഴിഞ്ഞ നൂറ്റാണ്ടില്‍ ജനങ്ങളുടെ ബുദ്ധി പൊതുവേ വര്‍ദ്ധിച്ചതിനാല്‍ 137 രാജ്യങ്ങളില്‍ ദൈവ വിശ്വാസികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് മറ്റൊരു കണ്ടെത്തല്‍.

  പ്രൊഫസര്‍ റിച്ചാര്‍ഡ് ലിന്നിന്റെ നേതൃത്വത്തിലായിരുന്നു പഠനം. എല്ലാ ഘടകങ്ങളും പരിഗണിച്ചല്ല പഠനമെന്ന് ആരോപിച്ചു കൊണ്ട് വിശ്വാസികള്‍ ലിന്നിനെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്.

  So, either you got to be an atheist, or you got to be dumb!! 😉

   
 29. സി. കെ. ബാബു

  ജൂലൈ 25, 2008 at 09:16

  ലോലന്‍,
  അതിലെന്തു് സംശയം? ഏതു് ചോദ്യത്തിനും ദൈവം എന്ന ഒറ്റ മറുപടി മതിയെങ്കില്‍ പിന്നെ ആരെങ്കിലും അന്വേഷിക്കാനോ ചിന്തിക്കാനോ തയ്യാറാവുമോ?

  ഇക്കൂട്ടരുടെ “സര്‍വ്വചോദ്യസംഹാരി”യില്‍ സംതൃപ്തരല്ലാത്തതിനാല്‍ സ്വന്തവഴികള്‍ തേടുന്ന സത്യാന്വേഷകരെയും ശാസ്ത്രജ്ഞരെയും തങ്ങള്‍ “എല്ലാം ‍‍അറിയുന്നു‍” എന്ന ഉറപ്പുമൂലം ഈ ദൈവമക്കള്‍‍ എപ്പോഴും വെറുക്കുന്നു.

  ചിലവാവുമെങ്കില്‍ അവിശ്വാസികളെ തെറിപറഞ്ഞും വിശുദ്ധയുദ്ധം ചെയ്തുമൊക്കെ ഒതുക്കാന്‍ പോലും ഇവര്‍ മടിക്കാറില്ല എന്നതും നമുക്കു് പരിചിതമായ കാര്യങ്ങളല്ലേ?

   

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: