RSS

വെറുതെ… ഒരു കവിത പോലെ…

23 നവം

ഒരു മൗനരാഗത്തിന്‍ നിറമുള്ള നിമിഷങ്ങള്‍
ഒരു ഗാനസാമ്രാജ്യമാവാം
സ്വപ്നസുരലോകസൗഭാഗ്യമാവാം..
അണയുന്ന മലര്‍മാസം പകരുന്ന ദാഹങ്ങള്‍
നിലനില്‍പ്പിന്‍ സാരാംശമാവാം
നിന്റെ അനുരാഗസായൂജ്യമാവാം..

ഒരു മോഹഭംഗത്തിന്‍ വിറപൂണ്ട ഗദ്‌ഗദം
ഒരുദുഃഖസാഗരമാവാം
നീറും ഹൃദയത്തിന്‍ വിടചോദ്യമാവാം..
കൊഴിയുന്ന പൂവിന്റെ നനവാര്‍ന്ന നൊമ്പരം
വിരിയാത്ത പൂവിന്റേതാവാം
അതുനിലനില്‍പ്പിന്‍ പരിതാപമാവാം..

പടിയിറങ്ങീടുന്ന പകലിന്റെ തേങ്ങലില്‍
ഇരുളിന്റെ ഹാസ്യം മുഴങ്ങാം..
ഒരു ചെറുജലധാര വഴിമാറിയൊഴുകുമ്പോള്‍ ‍
മരവിക്കാം ദുഃഖങ്ങള്‍പോലും..

മരുഭൂമിയില്‍ നിന്റെ മനസ്സിലെ മലര്‍വാടി‍
തര്‍ഷജലം കാത്തിരിക്കേ
ഒരു മഴമാസഭാഗ്യം കൊതിക്കേ
വരളുന്ന ഹൃദയത്തെ കുളിരണിയിക്കുവാന്‍
‍അനവദ്യഗംഗ കൂടണയാം
അവള്‍നിന്‍ അനുകാമസാഫല്യമാവാം..

തരളമാം തരുണിമ മിഴിചാര്‍ത്തിയരുളുന്ന
മൃദുമന്ദഹാസത്തിന്‍ ലഹരി
മദനീയസ്നേഹത്തിന്‍ തുടികൊട്ടിയുണരുന്ന
മധുരിതസല്ലാപമാവാം
ഒരു അനപഗസൗഹാര്‍ദ്ദമാവാം..
വിധിതന്ന വിരഹത്തിന്‍ വിഹ്വലതയഖിലവും
വിമലമാം തെളിനീരിലിലലിയാം
നിന്റെ മിഴിനീരൊരോര്‍മ്മയായ്‌ മാറാം..
അനുപമസംഗീതശ്രുതിയായി അവള്‍ നിന്റെ
ആത്മാവിന്‍ നിറമാലയാവാം
നിന്റെ ചൈതന്യസാരാംശമാവാം…

Advertisements
 
3അഭിപ്രായങ്ങള്‍

Posted by on നവംബര്‍ 23, 2007 in കവിത

 

മുദ്രകള്‍:

3 responses to “വെറുതെ… ഒരു കവിത പോലെ…

  1. വഴി പോക്കന്‍..

    നവംബര്‍ 23, 2007 at 12:21

    എനിക്കൊന്നും മനസ്സിലായില്ല. 🙂

     
  2. സി. കെ. ബാബു

    നവംബര്‍ 23, 2007 at 15:23

    വഴി പോക്കന്‍,

    ബ്ലോഗനിസം എന്ന “അത്യാസന്നകവിതയിലേ‍”പ്പോലെ ഇതില്‍ ഒന്നും ഒളിച്ചുവച്ചിട്ടില്ല. വാക്കുകളുടെ സാമാന്യമായ അര്‍ത്ഥം മാത്രം! ഓടിച്ചു് വായിച്ചതുകൊണ്ടാവാം മനസ്സിലാവാഞ്ഞതു്. 😦

     
  3. sreedevi Nair

    നവംബര്‍ 23, 2007 at 17:34

    enikkueshttamaayi valare
    nallavarikal

     

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: