RSS

മരണത്തിന്റെ മടിയില്‍‌

15 നവം

തളരുന്നതനുവുമതിലിടറുന്നൊരുമനസ്സും
ഇരുളൊഴുകുമൊരുവനവുമതിലുറയുംകുളിരും
വഴിയറിയാവിജനതയുമതിലെയൊരുമരവും
ഇലനിറയുമതിനടിയിലഭയമൊരുനിമിഷം
വിളറിവീണവിഫലസ്വപ്നമധുമലരിനരികെ
കതിരൊളിയിലിളകിവരുമരുവിയലതല്ലി
പുതിയകഥയരുളുമെന്നമോഹമാര്‍ന്നുനില്‍ക്കെ
ഉരുളുപൊട്ടിയലറിയെത്തിമരണജലപതനം
അതിന്‍പിടിയിലൊരുബിന്ദുവായിഞാനുമെന്റെമരവും
അനുനിമിഷമധികമാവുംജലപതനഗതിയില്‍‌
‍അടിയിലേക്കുനോക്കി;ഇല്ല,ശൂന്യതയാണഖിലം!
അമ്മതന്റെമധുനുകര്‍ന്നുമതിയറിഞ്ഞുമാറില്‍‌
‍സകലമോഹസഫലസുഖമനുഭവിച്ചുമരുവി
നിദ്രതേടുംശിശുഹൃദയംതഴുകിയെത്തുംകഥപോല്‍‌‍
അലകള്‍പകര്‍ന്നരികിലെത്തിയന്ത്യരാഗശ്രുതികള്‍
അതിന്‍ലയനസുഖമമ്മതന്റെകരവലയമായി
മറവിയെന്നനിമിഷം;ഒരുമന്ദഹാസനിമിഷം
മൃത്യുതന്റെമടിയില്‍ ;ഇനിയര്‍ത്ഥമില്ലാനിമിഷം!!

Advertisements
 
5അഭിപ്രായങ്ങള്‍

Posted by on നവംബര്‍ 15, 2007 in കവിത

 

മുദ്രകള്‍:

5 responses to “മരണത്തിന്റെ മടിയില്‍‌

  1. sreedevi Nair

    നവംബര്‍ 16, 2007 at 04:43

    Dear sir
    valare valare eshttappettu
    sree

     
  2. പ്രിയ ഉണ്ണികൃഷ്ണന്‍

    നവംബര്‍ 16, 2007 at 04:45

    മറവിയെന്നനിമിഷം;ഒരുമന്ദഹാസനിമിഷം
    മൃത്യുതന്റെമടിയില്‍;ഇനിയര്‍ത്ഥമില്ലാനിമിഷം

    നല്ല വരികള്‍

     
  3. മുരളി മേനോന്‍ (Murali Menon)

    നവംബര്‍ 16, 2007 at 13:57

    കൊള്ളാം

     
  4. ഉറുമ്പ്‌ /ANT

    നവംബര്‍ 16, 2007 at 16:47

    😐

     
  5. സി. കെ. ബാബു

    നവംബര്‍ 16, 2007 at 21:55

    sreedevi,
    ഇഷ്ടപെട്ടതിനു് നന്ദി. വിനയമിത്തിരി കൂടുന്നുണ്ടു്. (തമാശയാണേ!)

    പ്രിയ,
    കവിത ആസ്വദിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.

    മുരളി,
    വളരെ നന്ദി.

    ഉറുമ്പേ,
    ഏറെ നന്ദി.(നാട്ടില്‍ “നാലു് പെണ്ണുങ്ങളെ” കണ്ടതിന്റെ വിശേഷം വായിച്ചിരുന്നു. നന്നായിട്ടുണ്ടു്.)

     

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: