RSS

Daily Archives: നവംബര്‍ 15, 2007

മരണത്തിന്റെ മടിയില്‍‌

തളരുന്നതനുവുമതിലിടറുന്നൊരുമനസ്സും
ഇരുളൊഴുകുമൊരുവനവുമതിലുറയുംകുളിരും
വഴിയറിയാവിജനതയുമതിലെയൊരുമരവും
ഇലനിറയുമതിനടിയിലഭയമൊരുനിമിഷം
വിളറിവീണവിഫലസ്വപ്നമധുമലരിനരികെ
കതിരൊളിയിലിളകിവരുമരുവിയലതല്ലി
പുതിയകഥയരുളുമെന്നമോഹമാര്‍ന്നുനില്‍ക്കെ
ഉരുളുപൊട്ടിയലറിയെത്തിമരണജലപതനം
അതിന്‍പിടിയിലൊരുബിന്ദുവായിഞാനുമെന്റെമരവും
അനുനിമിഷമധികമാവുംജലപതനഗതിയില്‍‌
‍അടിയിലേക്കുനോക്കി;ഇല്ല,ശൂന്യതയാണഖിലം!
അമ്മതന്റെമധുനുകര്‍ന്നുമതിയറിഞ്ഞുമാറില്‍‌
‍സകലമോഹസഫലസുഖമനുഭവിച്ചുമരുവി
നിദ്രതേടുംശിശുഹൃദയംതഴുകിയെത്തുംകഥപോല്‍‌‍
അലകള്‍പകര്‍ന്നരികിലെത്തിയന്ത്യരാഗശ്രുതികള്‍
അതിന്‍ലയനസുഖമമ്മതന്റെകരവലയമായി
മറവിയെന്നനിമിഷം;ഒരുമന്ദഹാസനിമിഷം
മൃത്യുതന്റെമടിയില്‍ ;ഇനിയര്‍ത്ഥമില്ലാനിമിഷം!!

 
5അഭിപ്രായങ്ങള്‍

Posted by on നവംബര്‍ 15, 2007 in കവിത

 

മുദ്രകള്‍: