RSS

ഒരു കൊച്ചുകഥ

19 ആഗ

ഇളം ചൂടുള്ള ഒരു ശരത്‍ക്കാലസായാഹ്നം. വോള്‍ടയര്‍ നടക്കാനിറങ്ങിയതായിരുന്നു. ഒരു ചിന്തകനായതുകൊണ്ടു് സ്വാഭാവികമായും പലപല ചിന്തകളും കൂടെയുണ്ടായിരുന്നു. അങ്ങനെ സ്വയം മറന്നെന്നോണം നടന്നുനീങ്ങുന്നതിനിടയിലാണു് വഴിയരികിലെ ഒരു ചെളിക്കുഴിയില്‍ കുറേ പന്നികള്‍ ഉരുണ്ടുമറിയുന്നതു് അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ പെട്ടതു്. (അക്കാലത്തു് ഫ്രാന്‍സില്‍ പന്നികള്‍ക്കു് റോഡരുകിലെ ചെളിക്കുഴികളില്‍ പടിയാന്‍ അനുവാദമുണ്ടായിരുന്നു.) പന്നികളുടെ മലവും മൂത്രവുമൊക്കെ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ചേര്‍ക്കുഴി.
“പാവങ്ങള്‍! അറിവില്ലായ്മകൊണ്ടാവും. കഷ്ടം തന്നെ.” വോള്‍ടയര്‍ ചിന്തിച്ചു.
“ഹേയ്‌! സുഹൃത്തുക്കളെ, പന്നികളെ!”
ഒരു പന്നി പ്രതിനിധി മുന്നോട്ടുവന്നു.
“ങൂം! എന്തുവേണം?”
“എനിക്കൊന്നും വേണ്ട. എന്നാലും ഈ ദുര്‍ഗ്ഗന്ധം എങ്ങനെ നിങ്ങള്‍ സഹിക്കുന്നു എന്നു് ആലോചിച്ചുപോയി.”
“ഇതിനിപ്പോ എന്താ ഒരു കുഴപ്പം?”
“ശരീരശുദ്ധിക്കു് ശുദ്ധജലത്തിലെ കുളിയായിരുന്നില്ലേ ഭേദം എന്നൊരു തോന്നല്‍ !”
“ഹേയ്‌! വോള്‍ടേരേ, നരനായേ!”
“എന്തോ?”
“താന്‍ തീട്ടം തിന്നിട്ടുണ്ടോ?”
“ഇല്ല.”
“എന്നെങ്കിലും തിന്നാന്‍ ആഗ്രഹമുണ്ടോ?”
“എനിക്കു് തോന്നുന്നില്ല.”
“എടാ മരമാക്രീ!”
“എന്തോ?”
“താന്‍ തീട്ടക്കുഴിയില്‍ പടിഞ്ഞിട്ടുണ്ടോ?”
“ഇല്ല.”
“എന്നെങ്കിലും പടിയാന്‍ ആഗ്രഹമുണ്ടോ?”
“ഞാന്‍ അങ്ങനെ കരുതുന്നില്ല.”
“പിന്നെ മഹത്തായ വരാഹസമൂഹത്തേസംബന്ധിച്ചു് എന്തു് മനസ്സിലാക്കാനാണു് താന്‍ വ്യാമോഹിക്കുന്നതു്?”
“ഞാന്‍… അതു്…”
“എടോ കഴുതേ!”
“എന്തോ?”
“താന്‍ ദൈവത്തെ കണ്ടിട്ടുണ്ടോ?”
“അതിപ്പോ ദൈവം തത്വചിന്താപരമായി…”
“ഹേയ്‌! വോള്‍ടേരേമാനെ! താന്‍ ഇങ്ങോട്ടുനോക്കിക്കേ! താന്‍ എന്നെ കണ്ടോ? ഈ നില്‍ക്കുന്ന ഞാനാണു് ദൈവം. ഈ ചേറു്! ഇതാണു് സത്യം! ഇനി തന്നെ ഞങ്ങള്‍ കുപ്പായസഹിതം ഈ സത്യത്തിലിട്ടു് മുക്കിക്കൊല്ലാതിരിക്കണമെങ്കില്‍ വേഗം സ്ഥലം കാലിയാക്കു്!”

(അതിന്റെ ശിക്ഷയായിരുന്നു ഇംഗ്ലണ്ടിലേക്കുള്ള നാടുകടത്തല്‍)

പാവം വോള്‍ടയര്‍! വേലിയേലിരുന്ന പാമ്പിനെ എടുത്തു്….

Advertisements
 
8അഭിപ്രായങ്ങള്‍

Posted by on ഓഗസ്റ്റ് 19, 2007 in കഥ

 

മുദ്രകള്‍:

8 responses to “ഒരു കൊച്ചുകഥ

 1. ഡാലി

  ഓഗസ്റ്റ് 19, 2007 at 23:18

  കാണുന്നുണ്ട്. ചര്‍ച്ചിന്റെ നീരാളി പിടുത്തതിനെതിരെ (പൊതുവെ മതത്തിനെതിരെ) ഇപ്പോ ഇങ്ങനെ തത്ത്വചിന്തയൊന്നും ഫലിക്കാതായി എന്നാണ് എന്റെ ചിന്ത.

  ഒരാളിലെങ്കിലും ചലനം ഉണ്ടാക്കാനായാല്‍ അത്രയും നന്ന്

   
 2. സനാതനന്‍

  ഓഗസ്റ്റ് 20, 2007 at 09:57

  ഉഗ്രന്‍ 🙂

   
 3. c.k.babu

  ഓഗസ്റ്റ് 20, 2007 at 16:48

  പ്രിയ ഡാലി,
  മിണ്ടാതിരിക്കാന്‍ മനസ്സാക്ഷി അനുവദിക്കുന്നില്ല. വായിച്ചതതിനു് നന്ദി!
  പ്രിയ സനാതനന്‍,
  നന്ദി!

   
 4. സിമി

  ഓഗസ്റ്റ് 21, 2007 at 12:11

  കിടിലം!

   
 5. തറവാടി

  ഓഗസ്റ്റ് 21, 2007 at 12:12

  ഒന്നും മനസ്സ്സിലായില്ലല്ലോ !
  എന്‍റ്റെ കുഴപ്പമാകും അല്ലേ?

   
 6. c.k.babu

  ഓഗസ്റ്റ് 21, 2007 at 13:42

  സിമി,
  നന്ദി!
  തറവാടി,
  ഞാനെന്തു് പറയാന്‍!

   
 7. ..വീണ..

  സെപ്റ്റംബര്‍ 12, 2007 at 19:50

  കൊള്ളാം..
  നല്ല ചിന്ത.

  qw_er_ty

   
 8. Y Balachandra bhat

  മാര്‍ച്ച് 9, 2013 at 20:49

  Best kanna best

   

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: