RSS

രസകരമാകാവുന്ന ചില ചിന്തകള്‍

18 ജുലാ

മുള്ളന്‍പന്നികളുടെ ഇണചേരല്‍ ഒരു പാപമല്ല, പാപമോചനമാണു്.

“പന്നി” എന്നു് വിളിക്കുമ്പോള്‍ തിരിഞ്ഞുനോക്കേണ്ടിവരുന്നതാണു് പന്നികളുടെ ശാപം.

പാന്‍റ്‌സും, ഷൂസും ധരിക്കേണ്ട ആവശ്യമില്ലാത്തതു് തേരട്ടകളുടെ ഭാഗ്യം.

തേരട്ടകള്‍ക്കു് കാലുവീക്കം വരാത്തതു് അവയുടെ ഭാഗ്യം. അല്ലെങ്കില്‍ എത്ര കാലുകളില്‍ അവ ദിവസേന രാവിലെ ത്രൊംബോസിസ്‌ പ്രതിരോധകാലുറകള്‍ വലിച്ചുകയറ്റുകയും, വൈകുന്നേരം ഊരിമാറ്റുകയും ചെയ്യണമായിരുന്നു.

മുലകൊണ്ടു് കച്ച കെട്ടാറായാലേ മുലക്കച്ചയുടെ വിലയറിയൂ.

ഒരിക്കലും പൊരുത്തപ്പെടാത്ത രണ്ടു് പ്രതിഭാസങ്ങളാണു് സഭയും, ജനാധിപത്യവും.

സമഗ്രാധിപത്യം കൊതിക്കുന്നവര്‍ ജനാധിപത്യം വിലമതിക്കുമോ? അം‌ഗീകരിക്കുമോ?

തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും – ബൈബിള്‍വാക്യം. (സാരാംശം: ഉയര്‍ത്തപ്പെടാനാണു് മനുഷ്യര്‍‌ ശ്രമിക്കേണ്ടതു്.)

അന്വേഷിക്കുന്നവന്‍ കണ്ടെത്തും – ബൈബിള്‍ വാക്യം. (അന്വേഷിക്കേണ്ടതു് എന്തെന്നും, അതു ദൈവം എന്നെ പണ്ടേ കാണിച്ചുതന്നു എന്നും സുവിശേഷിക്കലാണു് അടുത്തപടി.)

അദ്ധ്വാനിക്കുന്നവരെയും, ഭാരം ചുമക്കുന്നവരെയും ഞാന്‍ ആശ്വസിപ്പിക്കും. (free of charge?)

ഷണ്ഡന്മാരായി ജനിച്ചവരുണ്ടു്; മനുഷ്യര്‍ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരുണ്ടു്; സ്വര്‍ഗ്ഗരാജ്യം നിമിത്തം തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരുമുണ്ടു് – ബൈബിള്‍വാക്യം. (പൂരകം: ഷണ്ഡന്മാര്‍‌ ഷണ്ഡത്വത്തെ പുകഴ്‌ത്തുകയും, സാമാന്യമനുഷ്യരെ മുഴുവന്‍ ഷണ്ഡന്മാരാക്കാന്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു.)

Advertisements
 

മുദ്രകള്‍: ,

2 responses to “രസകരമാകാവുന്ന ചില ചിന്തകള്‍

  1. കുഞ്ഞിപെണ്ണ് - Kunjipenne

    സെപ്റ്റംബര്‍ 17, 2008 at 04:11

    ഈ ചിന്തകള്‍ പലപ്പോഴും സമൂഹത്തിന് മനസ്സിലാകുന്നതോ,മനസ്സിലായാല്‍ അംഗീകരക്കാന്‍ കഴിയുന്നതോ അല്ല. എന്‍റെ ആശംസകള്‍

     
  2. മതമില്ലാത്ത അനീഷ്

    സെപ്റ്റംബര്‍ 28, 2008 at 09:53

    മുള്ളന്‍പന്നികളുടെ ഇണചേരല്‍ ഒരു പാപമല്ല, പാപമോചനമാണു്.
    പക്ഷേ അത് കാണുന്ന മനുഷ്യന്‍
    കുമ്പസാരിക്കുമ്പോള്‍ പറയണം

    പാന്‍റ്‌സും, ഷൂസും ധരിക്കേണ്ട ആവശ്യമില്ലാത്തതു് തേരട്ടകളുടെ ഭാഗ്യം!
    അത് ഭാഗ്യമല്ല…
    സംസ്ക്കാരമില്ലാത്ത പട്ടികള്‍!!!!!!

    സ്വര്‍ഗ്ഗരാജ്യം ഷണ്ഡന്മാരുടേതാകുന്നു.
    ഷണ്ഡന്മാരുടേതായ ഒരു ലോകത്തിനായി നമുക്ക് പ്രാര്‍ഥിക്കാം

     

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: