Seekebi's Blog » ചര്‍ച്ച

ചർച്ചയാണു് താരം
അഭിപ്രായവ്യത്യാസം നിലനിൽക്കുന്ന ഒരു വിഷയത്തിൽ ചർച്ച തീർച്ചയായും ഒരു പരിഹാരമാർഗ്ഗമാണു്. പക്ഷേ, ഒരു നിഗമനത്തിൽ എത്തുക എന്നതായിരിക്കണം അത്തരമൊരു ചർച്ചയുടെ ലക്ഷ്യം. അതു് സാദ്ധ്യമാവണമെങ്കിൽ ഒന്നുകിൽ ആ രണ്ടു് വാദഗതികളിൽ ഒന്നിനെ മറുപക്ഷം യുക്തിസഹമായി ഖണ്ഡിക്കണം, അല്ലെങ്കിൽ അതിനു് കഴിയാത്ത വിഭാഗം എതിർപക്ഷത്തിന്റെ വാദഗതിയാണു് ശരിയെന്നു് അംഗീകരിക്കാൻ തയ്യാറാവണം. ഇതു് രണ്ടുമാവില്ലെങ്കിൽ ഭാവിയിൽ ആ വിഷയത്തെപ്പറ്റി മിണ്ടാതിരിക്കാനെങ്കിലും അവർക്കു് കഴിയണം. ഇതിനൊന്നിനും തയ്യാറാവാത്ത ചർച്ചകളെല്ലാം കാലിപ്പാട്ടകളുടെ കലപിലയാണു്.

പറയുന്ന വിഷയത്തെപ്പറ്റി എന്തെങ്കിലും പറയാനുള്ള അർഹത തനിക്കുണ്ടോ എന്നു് ചർച്ചിക്കാൻ വരുന്നതിനു് മുൻപേ ഒരുവൻ അറിഞ്ഞിരിക്കണം. ബുദ്ധിയുടെ മാത്രമല്ല, ബുദ്ധിയെപ്പറ്റിയും തന്നെപ്പറ്റിത്തന്നെയുമൊക്കെയുള്ള ചിന്താശേഷിയുടെ ഉറവിടവും തലച്ചോറാണു്. സ്വന്തം ബൗദ്ധികപരിമിതികളെപ്പറ്റി മനുഷ്യനു് പൊതുവെ അറിയാൻ കഴിയാത്തതും അതുകൊണ്ടുതന്നെയാണു്. ഉള്ള തലച്ചോറുകൊണ്ടല്ലാതെ ചിന്തിക്കാനാവുമോ? എല്ലാം അറിയാവുന്നവനായ ഒരു ദൈവത്തിന്റെ സ്വന്തക്കാരനായി അവരോധിക്കുന്നതുവഴി ഒരു വിശ്വാസിയുടെ ദൃഷ്ടിയിൽ വിശ്വാസികളല്ലാത്ത മറ്റു് മനുഷ്യർ അറിവു് കുറഞ്ഞവർ ആണെന്ന തോന്നൽ ഉണ്ടാവുന്നു. ബ്ലോഗിലെ ‘അംഗീകൃത അവിശ്വാസികളായ’ ബ്രൈറ്റ്‌, സൂരജ്‌, ജബ്ബാർ മാഷ്‌ മുതലായവരെ ബൗദ്ധികമായി അവരുടെ അഞ്ചയലക്കത്തു് എത്താൻ പോലും യോഗ്യതയില്ലാത്തവരായ ബ്ലോഗിലെ വേദവാക്യകോപ്പിയിസ്റ്റുകൾക്കു് ‘കാര്യങ്ങൾ വേണ്ടവിധം ഗ്രഹിക്കാത്തവർ’ എന്നു് ഉളുപ്പില്ലാതെ പരിഹസിക്കാനും തെറി പറയാനും കഴിയുന്നതു് അതുകൊണ്ടാണു്. കാര്യങ്ങളുടെ കിടപ്പും, എവിടെയാണു് സത്യത്തിൽ പന്തികേടു് എന്നും ഞങ്ങൾ അറിയുന്നുണ്ടെന്നു് അവരുടെ ലായത്തിൽ പെടാത്തവർ എത്രവട്ടം പറഞ്ഞാലും എന്തുകൊണ്ടോ അതൊന്നും അവരുടെ തലയിൽ കയറുന്നില്ല.

ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കട്ടെ: സ്ഥിരമായി എല്ലാ ബ്ലോഗുകളിലും ചെന്നു് മിക്കവാറും ഒരേ വാചകം തന്നെ കമന്റായി എഴുതി തന്റെ ബ്ലോഗ്‌ അഡ്രസ്സും പതിപ്പിച്ചു് സ്ഥലം വിടുന്ന ‘റ്റോംസ്‌ കോനുമഠം’ എന്നൊരു ബ്ലോഗറുണ്ടു്. (എനിക്കു് ആ മാന്യദേഹത്തെ പരിചയമോ, വ്യക്തിപരമായി അങ്ങേരോടു് എന്തെങ്കിലും വിരോധമോ ഇല്ല.) താൻ ചെയ്യുന്ന കൃത്യം പരിഹാസ്യമാണെന്നു്, ചുരുങ്ങിയപക്ഷം ബാലിശമാണെന്നു്, അറിയാമായിരുന്നെങ്കിൽ അയാൾ അതു് ചെയ്യുമായിരുന്നോ? ആരെങ്കിലും അതിനെപ്പറ്റി അയാളോടു് പറഞ്ഞാലും ആ പരിപാടി നിർത്തണമോ വേണ്ടയോ എന്നു് തീരുമാനിക്കാൻ അയാൾക്കു് മാത്രമേ കഴിയൂ. ഇതുതന്നെയാണു് ബ്ലോഗെഴുതി ദൈവത്തെ സഹായിക്കുന്നവരുടെ മാനസികാവസ്ഥയും. സ്വന്തം പ്രവൃത്തിയെ വിമർശനാത്മകമായി പരിശോധിക്കാനുള്ള ശേഷി അവർക്കില്ല. ബാല്യത്തിലേ വിശ്വാസഭ്രാന്തു് അടിച്ചേൽപിച്ചാൽ മനുഷ്യബുദ്ധി മുരടിപ്പിക്കപ്പെടുമെന്നതിന്റെ തെളിവു്. കേൾക്കുന്ന കാര്യങ്ങളെപ്പറ്റി സ്വതന്ത്രമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാവണം ബാല്യകാലം മുതലേ വിദ്യാഭ്യാസം. ചെറുപ്പകാലങ്ങളിലുള്ള ശീലം…

മതങ്ങൾ പ്രതിനിധീകരിക്കുന്ന ദൈവങ്ങൾക്കു് ഇന്നത്തെ ശാസ്ത്രജ്ഞാനത്തിന്റെ വെളിച്ചത്തിൽ നിലനിൽക്കാനാവില്ല എന്നതു് പലരും പല ബ്ലോഗ്‌ പോസ്റ്റുകളിലൂടെ സംശയത്തിനു് ഇടയില്ലാത്തവണ്ണം തെളിയിച്ചുകഴിഞ്ഞ കാര്യമാണു്. എന്നിട്ടും ഓരോ പുതിയ പോസ്റ്റുകൾ വരുമ്പോഴും പഴയ പല്ലവികളുമായി ‘ഒന്നു്’ എന്നു് വീണ്ടും വീണ്ടും പിന്നെയും വീണ്ടും തുടങ്ങുന്നവരാണു് വിശ്വാസത്തിന്റെയും ദൈവത്തിന്റെയും കാവൽക്കാർ. ദൈവത്തിനു് മനുഷ്യന്റെ സംരക്ഷണവും പിന്തുണയും വേണമോ? പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളാൻ വിശ്വാസികൾക്കു് കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മറ്റു് മനുഷ്യർക്കു് എന്തു് ബാദ്ധ്യത? അതിനു് ആരെയെങ്കിലും കുറ്റപ്പെടുത്താനുണ്ടെങ്കിൽ അതു് അവരെ ആ നിലയിൽ സൃഷ്ടിച്ച ദൈവത്തെയല്ലാതെ മറ്റാരെയാണു്? അർത്ഥം മനസ്സിലാക്കാൻ വേണ്ട അക്ഷരജ്ഞാനമില്ലാത്തതിനു് അന്യനെ കുറ്റപ്പെടുത്തിയിട്ടു് എന്തുകാര്യം?

കേരളത്തിലെ ബാർബർഷോപ്പുകളിലും ചായക്കടകളിലും സ്ഥിരമായി നടക്കുന്നതും, മലയാളികൾക്കു് ചിരപരിചിതവുമായ സമയംകൊല്ലി ചർച്ചകൾ ബ്ലോഗിലേക്കു് പറിച്ചുനടാൻ ഒരു ചിലവുമില്ലാത്ത ഒരു ഇ-മെയിൽ അഡ്രസ്സും ഒരു ID-യും മതി. ഇണ്ടാപ്പി എന്നോ, അതിബുദ്ധിമാൻ എന്നോ, xyz എന്നോ, H.G.Ramkumar എന്നോ ഒരു പേരുമായി ഏതു് ‘പോത്തുകച്ചവടക്കാരനും’ (കടപ്പാടു്: maneesarang) ആദിസ്ഫോടനത്തിലെ ‘ചെവിപൊട്ടിപ്പോകുന്ന’ ഒച്ചയേയും ‘കണ്ണഞ്ചിപ്പോകുന്ന’ പ്രകാശത്തേയുമൊക്കെപ്പറ്റി ശാസ്ത്രീയ ചർച്ചകളിൽ അഭിപ്രായം പറയാം. താൻ പറയുന്നതു് ‘ആധികാരികമായേ’ അവനു് തോന്നുകയുള്ളു. പക്ഷേ, ബ്ലോഗ്‌ വായിക്കുന്ന എല്ലാവരും ‘പോത്തുകച്ചവടക്കാർ’ അല്ലാത്തതിനാൽ ആരെങ്കിലും ‘രാജാവിന്റെ ഈ തുണിയില്ലായ്മ’ ചൂണ്ടിക്കാണിക്കും. അതോടെ ലായത്തിലെ ഒന്നോ ഒന്നിലധികമോ കുട്ടിക്കുരങ്ങന്മാർ പല ID-കളുമായി കൊഞ്ഞനം കുത്താൻ തുടങ്ങും. താമസിയാതെ ഏതു് വിഷയത്തിലും സ്വന്തം താത്പര്യം തന്മയത്വമായി സംരക്ഷിക്കാൻ അറിയാവുന്ന കുറെ ‘വല്യ കുരങ്ങന്മാർ’ രംഗത്തെത്തി അവരുടെ അംശം രക്തം നക്കിക്കുടിക്കാൻ തുടങ്ങും. ഇതാണു് മലയാളം ബ്ലോഗ്‌ ലോകത്തിൽ ‘ചർച്ച’ എന്നതുകൊണ്ടു് ഒരുവൻ മനസ്സിലാക്കേണ്ടതു്. മതപ്രതിനിധികൾ പങ്കെടുക്കുന്ന ഏതു് ചർച്ചക്കും ഒരേയൊരു ലക്ഷ്യമേയുള്ളു: യാതൊരു കാരണവശാലും മനുഷ്യന്റെ തലയിലേക്കു് ബുദ്ധിയുടെ വെളിച്ചം കടക്കരുതു് – മറ്റെന്തെങ്കിലുമൊരു നിലപാടു് മതപ്രതിനിധികളുടെ ലായങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നവൻ വിഡ്ഢിയാണു്.

മതവിമർശനങ്ങളെ സാമാന്യബുദ്ധിക്കു് അംഗീകരിക്കാവുന്ന വിധത്തിൽ ഖണ്ഡിക്കാൻ കഴിവുള്ള ഒരൊറ്റ ബ്ലോഗറും ഇന്നു് മലയാളം ബ്ലോഗോസ്ഫിയറിൽ ഇല്ല എന്നതു് ഒരു സത്യമാണു്. ‘ചളു ചളു’ എന്നു് ആവർത്തിച്ചു് എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കുമെന്നല്ലാതെ വസ്തുനിഷ്ഠമായി കാര്യങ്ങളെ അപഗ്രഥിക്കാനോ, ചൂണ്ടിക്കാണിക്കപ്പെട്ട പോയിന്റുകളെ ഓരോന്നോരോന്നായി എടുത്തു് കാര്യകാരണസഹിതം തെറ്റെന്നു് തെളിയിക്കാനോ കഴിവുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കു് ഇപ്പോഴും അതിനു് അവസരമുണ്ടു്. അതല്ലാതെ, ഏതെങ്കിലും കൂലിയെഴുത്തുകാർ വെറുതെ ‘ബ്ലാ ബ്ലാ’ വയ്ക്കുന്നതല്ല ആശയപരമായ ചർച്ച.

ഇതൊന്നും വെറുതെ പറയുന്നതല്ല എന്നതിനു് തെളിവായി ഞാൻ ഇവിടെ എന്റെ ബ്ലോഗിൽ നിന്നുതന്നെ ചില ലിങ്കുകൾ നൽകുന്നു. അവ കൂടാതെ, വിശ്വാസികൾ ഇതുവരെ ഉന്നയിച്ചതായി ശ്രദ്ധയിൽ പെട്ട പല എതിർവാദങ്ങളുടെയും അർത്ഥശൂന്യത എന്റെ മറ്റു് പല പോസ്റ്റുകളിലൂടെ ഞാൻ വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ‘പോത്തുകച്ചവടക്കാർക്കു്’ അതൊന്നും മനസ്സിലാക്കാൻ ആവില്ല എന്നു് എനിക്കു് നല്ലപോലെ അറിയാം. അല്ലെങ്കിൽ അവയ്ക്കൊക്കെ വസ്തുനിഷ്ഠമായ മറുപടികൾ ലഭിക്കുമായിരുന്നല്ലോ. അതുകൊണ്ടാണു് അത്തരക്കാർ അവരുടെ വിശ്വാസവും, നോമ്പും, പ്രാർത്ഥനയും, കുമ്പസാരവും, ദൈവവും, സ്വർഗ്ഗവും നരകവുമൊക്കെയായി സന്തുഷ്ടജീവിതം നയിക്കുക എന്നു് വീണ്ടും വീണ്ടും എനിക്കു് പറയേണ്ടി വരുന്നതും. പക്ഷേ, അവർക്കു് എന്തുകൊണ്ടോ അതും മനസ്സിലാവുന്നില്ല.

1. വിശ്വാസികളുമായി ചർച്ച ചെയ്തില്ല എന്ന പരാതിയുള്ള മുസ്ലീം വിശ്വാസികൾക്കായി:

വിശ്വാസിയുടെ പോക്കറ്റിലെ ദൈവം

2. ശാസ്ത്രത്തെ പരിഹസിക്കുന്ന ക്രിസ്തുമത വിശ്വാസികൾക്കായി:

3009-ലും ലോകമോ?

3. അറിവിന്റെ ആത്യന്തികതയെപ്പറ്റി ‘ഉത്തമബോദ്ധ്യമുള്ള’ എല്ലാ മതസ്ഥർക്കുമായി:

നിറമല്ലാത്ത നിറങ്ങൾ, സ്വരമല്ലാത്ത സ്വരങ്ങൾ

ഈ പോസ്റ്റുകളും അതിലെ കമന്റുകളും (പ്രത്യേകിച്ചും ആദ്യത്തെ രണ്ടു് പോസ്റ്റുകൾ) വായിക്കുന്നവർ അവയിലെ വിശ്വാസികളുടെ പ്രതികരണങ്ങളിലെ വസ്തുനിഷ്ഠത ശ്രദ്ധിക്കുക. ശ്രദ്ധിക്കാൻ പറയുന്നതു് വിശ്വാസികളോടല്ല. അവർക്കു് അവരുടെ പ്രതികരണങ്ങളിൽ അസ്വാഭാവികമായി ഒന്നും കാണാൻ കഴിയില്ലല്ലോ. എന്റെ പോസ്റ്റുകൾ വിശ്വാസികൾക്കു് വേണ്ടിയുള്ളതല്ല എന്നു് ഞാൻ ഒരിക്കൽ കൂടി സൂചിപ്പിക്കുന്നു. കാരണം, വിശ്വാസികളുടെ റേഞ്ച്‌ അവർക്കറിയില്ലെങ്കിലും ഞാൻ അറിഞ്ഞിരിക്കണം.

ഇവയൊന്നും പോരെങ്കിൽ എന്റെ ബ്ലോഗുകൾ എല്ലാം തന്നെ നേരിട്ടോ അല്ലാതെയോ വിശ്വാസപരവും ശാസ്ത്രപരവും സാമൂഹികവുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവയാണു്. സൈഡ്‌ ബാറിലെ ലിങ്കുകൾ വഴി എന്റെ മറ്റു് ബ്ലോഗുകളിൽ എത്താം.

കൂടാതെ, “കൂടുതൽ അറിയാൻ ഇതാ ലിങ്ക്‌, ഇതാ ലിങ്ക്‌” എന്നു് കമന്റും മെയിലുമായി ശല്യം ചെയ്യുന്ന ജ്ഞാനപീഠം കയറിയ മതപണ്ഡിതർക്കായി മൂന്നു് അപരബ്ലോഗുകളുടെ ലിങ്കുകൾ. ‘ലിങ്ക്‌ ദാനം’ വൺവേ ആവരുതല്ലോ. (ഈ ലിങ്കുകൾ നൽകുന്നതിനു് ബ്ലോഗുടമകൾക്കു് എതിർപ്പുണ്ടെങ്കിൽ അവ നീക്കം ചെയ്യുന്നതായിരിക്കും)

1. ea jabbar

2. suraj::സൂരജ്‌

3. bright

“ഞാൻ നിശ്ചയിക്കുന്നതേ നീ പറയാവൂ” എന്ന പ്രവണത ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ തുടക്കത്തിലേ എതിർത്തു് നശിപ്പിച്ചില്ലെങ്കിൽ അതു് ആ സമൂഹത്തെ അന്തിമമായി കൊണ്ടുചെന്നെത്തിക്കുന്നതു് സ്വേച്ഛാധിപത്യത്തിലോ സമഗ്രാധിപത്യത്തിലോ ആയിരിക്കും.

വിശ്വാസികളും ചർച്ചയും
മലയാളം ബ്ലോഗുകളിൽ മതവിശ്വാസവും, യുക്തിവാദവും തമ്മിൽ നടക്കുന്ന, പലപ്പോഴും തെറിവിളിയായി അധഃപതിച്ചു്, പങ്കാളികൾ ക്ഷീണിക്കുമ്പോൾ എങ്ങുമെങ്ങുമെത്താതെ അവസാനിക്കുന്ന ചർച്ചകളുടെ അർത്ഥശൂന്യതയെപ്പറ്റി എനിക്കു് തോന്നുന്ന ചില കാര്യങ്ങളാണിവ.

അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ ആയിരക്കണക്കിനു് വർഷങ്ങളിലൂടെ എത്രയോ വട്ടം ചർച്ച ചെയ്യപ്പെട്ട കാര്യങ്ങളാണു് ദൈവവും മതവും വിശ്വാസവുമൊക്കെ. എന്നിട്ടും അത്തരം ചർച്ചകൾക്കു് വ്യക്തമായ ഒരു അന്തിമതീരുമാനത്തിലെത്താൻ കഴിയാതിരുന്നതിന്റെ കാരണം എന്തെന്നു് ചിന്തിക്കുന്ന ലോകത്തിലെ ധാരാളം മനുഷ്യർക്കിന്നറിയാം. സന്മാർഗ്ഗസംരക്ഷകർ എന്ന ആട്ടിൻതോൽ ധരിച്ച, സ്ഥാപിതതാൽപര്യസംരക്ഷകരായ സാമൂഹികചെന്നായ്ക്കളുടെ നിരന്തരമായ ‘കഠിനാദ്ധ്വാനവും’ കൈകടത്തലും മൂലം അത്തരം അറിവുകൾ ബഹുഭൂരിപക്ഷം കേരളീയരിലും എത്തിയില്ല എന്നു് മാത്രം. (പോരെങ്കിൽ നമുക്കു് മനോരമയും, വനിതയും, ഫയറും ഒക്കെയുണ്ടല്ലോ!) മതവിശ്വാസം എന്നതു് യുക്തിയുടെ പണിയായുധങ്ങൾ കൊണ്ടു് സ്ഥാപിക്കാനോ ന്യായീകരിക്കാനോ കഴിയുന്ന ഒന്നല്ല – പല വിശ്വാസികളും അതിനു് ശ്രമിക്കാറുണ്ടെങ്കിലും. മനുഷ്യനു് എന്തും ഏതും വിശ്വസിക്കാം, അഥവാ, വിശ്വാസത്തിനു് പരിധികളില്ല. സൂര്യനെ വിഴുങ്ങാൻ ശേഷിയുള്ള പാമ്പും, ഒറ്റ രാത്രികൊണ്ടു് സ്വർഗ്ഗത്തിൽ പോയി മടങ്ങിവരുന്ന മുഹമ്മദും, മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റു് പച്ചയായ ശരീരവുമായി സ്വർഗ്ഗാരോഹണം ചെയ്ത യേശുവുമൊന്നും വിശ്വാസത്തിന്റെ ലോകത്തിൽ വൈരുദ്ധ്യങ്ങളല്ല. അതേസമയം, അത്തരം ലോകങ്ങളുമായി ഏതെങ്കിലുമൊരു ബന്ധം സങ്കൽപിക്കാൻ പോലും കഴിയുന്ന ലോകമല്ല യുക്തിബോധത്തിന്റേതു്. മാനസികവിഭ്രാന്തിയുടെയും യുക്തിയുടെയും ലോകങ്ങൾ പരസ്പരം ബന്ധിപ്പിക്കാവുന്നവയല്ല. ഒരു വിശ്വാസി സ്വാഭാവികം എന്നപോലെ വിശ്വസിക്കാൻ തയ്യാറാവുന്ന നൂറുകണക്കിനു് ഉദാഹരണങ്ങളിൽ ചിലതു് മാത്രമാണിവ. ഇതിൽ ഏതെങ്കിലും ഒരു കാര്യം ഇന്നത്തെ സാധാരണ ജീവിതത്തിലും സംഭവിക്കാനുള്ള സാദ്ധ്യതയിൽ വിശ്വസിക്കുന്ന ഒരുവനു് മാനസികവിഭ്രാന്തി ഉള്ളതായി മനുഷ്യർ വിശ്വസിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല. പക്ഷേ, പണ്ടൊരു കാലത്തു് അക്ഷരം പ്രതി സംഭവിച്ച കാര്യങ്ങളാണു് ഇതൊക്കെ എന്നു് വിശ്വസിക്കാൻ ചില മനുഷ്യർ ഇന്നും ലജ്ജിക്കുന്നില്ല! ഈ നുണകളെ ആരെങ്കിലും ചോദ്യം ചെയ്താൽ അതൊക്കെ പ്രതീകങ്ങളാണെന്നു് സ്ഥാപിച്ചു് ജാള്യത മറയ്ക്കാൻ സ്വയം ബുദ്ധിജീവികളായി കരുതുന്ന ചിലർ ശ്രമിക്കാറുമുണ്ടു്. പക്ഷേ, വസ്തുതകളുടെ തനിനിറത്തിൽ അതുവഴി മാറ്റമൊന്നും വരുന്നില്ല. ഒരു പർവ്വതം പറിച്ചെടുത്തു് പറക്കാൻ എത്ര ശക്തനായാലും ഒരു കുരങ്ങനു് കഴിയുമെന്നു് തലയിൽ കുടിപാർപ്പുള്ള ആരെങ്കിലും ഇന്നു് തമാശക്കുപോലും വിശ്വസിക്കുമോ? പക്ഷേ, പുരാണത്തിലെ അത്തരം കഥകൾ അങ്ങേയറ്റം ഗൗരവത്തോടെ വിശ്വസിക്കാൻ മാത്രമല്ല, അതിനെ പരിഹസിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നവനെ പറ്റിയാൽ വകവരുത്താൻ പോലും ചില മനുഷ്യർ തയ്യാറാവും! എന്തുകൊണ്ടു് ഇങ്ങനെ സംഭവിക്കുന്നു? ഇത്തരം വിഷയങ്ങളിൽ ഉണ്ടെന്നു് സങ്കൽപിക്കപ്പെടുന്ന ദൈവത്തിന്റെ പങ്കാളിത്തവും ശീലമായി മാറുന്ന കീഴ്‌വഴക്കങ്ങളും മനുഷ്യനെ എന്തെന്തു് ചെയ്തികൾക്കു് പ്രാപ്തനാക്കുമെന്നതിനുള്ള തെളിവുകളാണിവ. വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്ത ആരെങ്കിലുമായിരുന്നു ഇതൊക്കെ വിശ്വസിക്കുന്നതെങ്കിൽ അതു് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു. പക്ഷേ അങ്ങനെയല്ല കാര്യങ്ങൾ.

അനിശ്ചിതത്വങ്ങളുടെ ആകെത്തുകയായ ജീവിതത്തിൽ ആശ്രയയോഗ്യനും വിശ്വസ്തനുമായി ആരോ ചൂണ്ടിക്കാണിച്ച അത്താണിയായ ദൈവത്തെ സാമാന്യമനുഷ്യൻ വലിയ ആലോചനയോ അപഗ്രഥനമോ ഒന്നും നടത്താതെ മനസ്സിലേറ്റുന്നതു് സ്വാഭാവികം. ഈ സംഗതി അവിടെ അവസാനിച്ചിരുന്നെങ്കിൽ പ്രശ്നമൊന്നുമില്ലായിരുന്നു. പക്ഷേ, ആ അത്താണിക്കു് കാവൽക്കാർ ഉണ്ടാവുകയും, അത്താണിയിൽ ഭാരം ഇറക്കിവയ്ക്കുന്നതിനു് നികുതി നിശ്ചയിക്കപ്പെടുകയും, നികുതി അടയ്ക്കുന്നതിലെ പിഴവുകൾ കർശനമായി ശിക്ഷിക്കപ്പെടുന്ന അവസ്ഥയിലേക്കു് കാര്യങ്ങൾ നീങ്ങുകയും ചെയ്യുമ്പോൾ അതൊരു പ്രശ്നമായി മാറുന്നു. കരുതിക്കൂട്ടിയുള്ള ഈ ചൂഷണം മനസ്സിലാക്കാതിരിക്കാൻ മനുഷ്യർ അജ്ഞതയിൽ പിടിച്ചുനിർത്തപ്പെടുകയും കൂടി ചെയ്യുമ്പോൾ അതു് ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത ഗൗരവതരമായ ഒരു സാമൂഹികപ്രശ്നമായി രൂപാന്തരം പ്രാപിക്കുന്നു. നൽകാൻ കഴിയാത്ത കാര്യങ്ങൾ വാഗ്ദാനം ചെയ്തു് പ്രതിഫലം പറ്റുന്നതു് ചൂഷണമാണു്. അത്തരം ചൂഷണങ്ങൾക്കുനേരെ നിശബ്ദത പാലിക്കാൻ ഒരു ആധുനികസമൂഹത്തിനു് അവകാശമില്ല. (അതോടൊപ്പം, “എന്റെ ശത്രുവിന്റെ ശത്രു എനിക്കു് സുഹൃത്തു്” എന്ന തത്വത്തിൽ സാമൂഹിക പരിഷ്കർത്താക്കളുടെ വേഷമണിയുന്നവർ പൊതുസമൂഹത്തിനു് ഗുണത്തിലേറെ ദോഷമേ ചെയ്യൂ എന്നും കൂടി മനസ്സിലാക്കിയിരുന്നാൽ പിൽകാലത്തു് ദൗർഭാഗ്യകരമായ ആശ്ചര്യങ്ങളെ നേരിടാതിരിക്കാം.)

ഇവിടെയാണു് മനുഷ്യർക്കു് കുറ്റവും ശിക്ഷയും വിധിക്കുന്ന ഈ ‘ദൈവം’ ആരാണു് എന്ന ചിന്ത പ്രസക്തമാവുന്നതു്. ഇപ്പോഴാണു് ദൈവത്തിന്റെ വിശ്വസ്തകാവൽക്കാരായി സ്വയം അവരോധിച്ചിരിക്കുന്നവർ ചൂണ്ടിക്കാണിക്കുന്ന ദൈവവും മനുഷ്യന്റെ ചിന്തയ്ക്കോ ബുദ്ധിക്കോ ഏതെങ്കിലും വിധത്തിൽ പൂർണ്ണമായി അറിയാൻ കഴിയാത്ത ഒരു പ്രപഞ്ചത്തിന്റെ ‘നാഥനും’ (അങ്ങനെയൊന്നു് ഉണ്ടെങ്കിൽ!) തമ്മിൽ യാതൊരു ബന്ധവുമില്ല എന്നു് വ്യക്തമാവുന്നതു്. അപ്പോൾ മാത്രമാണു് ഒരു പ്രപഞ്ചനാഥനെ പ്രതിനിധീകരിക്കുന്നതിനുള്ള യാതൊരു യോഗ്യതയും ഇല്ലാത്ത കുറെ എലികളാണു് പുലിത്തോലിട്ടു് മനുഷ്യരുടെ മുന്നിൽ ‘പുലിക്കളി’ നടത്തി പണം പിടുങ്ങുന്നതു് എന്നു് തിരിച്ചറിയാൻ നമ്മൾ നിർബന്ധിതരാവുന്നതു്. തീർച്ചയായും ‘പുലിക്കളികൾ’ കാണാനും അതിനു് പ്രതിഫലം നൽകാനും, മനുഷ്യർക്കു് സ്വാതന്ത്ര്യമുണ്ടു്. പക്ഷേ, പുലിത്തോലിനുള്ളിൽ എലികളാണെന്ന സത്യം ‘പുലികൾ’ മറച്ചുപിടിക്കുകയാണെങ്കിൽ അതു് ജനവഞ്ചനയാണു്. അതുകൊണ്ടുതന്നെ, ജനജീവിതത്തെ പ്രത്യക്ഷമോ പരോക്ഷമോ ആയി ബാധിക്കുന്ന എല്ലാ കാര്യങ്ങളുടെയും വിവിധ വശങ്ങൾ വ്യക്തമായി മനസ്സിലാക്കാനുള്ള സാഹചര്യം ജനങ്ങൾക്കു് ലഭിച്ചിരിക്കണം. അതിനു് അറിവിലേക്കുള്ള വാതിലുകൾ തുറന്നിട്ടാൽ മാത്രം പോരാ, അറിവിനെ ഉൾക്കൊള്ളാൻ മതിയായ വിദ്യാഭ്യാസം മൗലികമായ മനുഷ്യാവകാശമായി അംഗീകരിക്കുകയും ലഭ്യമാക്കുകയും വേണം. ഒരു പൗരന്റെ തീരുമാനങ്ങളും നിലപാടുകളും യുക്തിപൂർവ്വമാവുന്നതിനുള്ള അടിസ്ഥാനനിബന്ധനയാണതു്. ആദ്യം സൂചിപ്പിച്ചതുപോലെ, മാനസികവിഭ്രാന്തിയും യുക്തിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെങ്കിലേ മതങ്ങളുടെ ‘ദൈവവും’, ഒരു പ്രപഞ്ചനിയന്ത്രണശക്തി ‘ഉണ്ടായിരിക്കണം’ എന്ന നിർബന്ധത്തിൽ നിന്നും ‘ഉടലെടുക്കുന്ന ദൈവവും’ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടാവുകയുള്ളു. മനുഷ്യനെ അവന്റെ വിധിയിൽ നിന്നും അവന്റെ ദുരിതങ്ങളിൽ നിന്നും മോചിപ്പിക്കാൻ കഴിവുള്ള ഒരു ദൈവം, അതിനുവേണ്ടി ആരാധിക്കപ്പെടേണ്ട ഒരു ദൈവം, അതിനായി മനുഷ്യനോടു് പിഴയൊടുക്കാൻ ആവശ്യപ്പെടുന്ന ഒരു ദൈവം ഉണ്ടെന്ന മതങ്ങളുടെ അവകാശവാദം മനുഷ്യബുദ്ധിയെ ബലാൽസംഗം ചെയ്യുന്നതിനു് തുല്യമാണു്. ദുരിതങ്ങളിൽ നിന്നും മനുഷ്യനു് മോചനം നൽകാൻ കഴിയുന്ന ഒരു സർവ്വശക്തനു് ദുരിതങ്ങൾ ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കാനും കഴിയേണ്ടതാണു് എന്നതു് ഒരു സിമ്പിൾ ലോജിക്കാണു്. അതുപോലെതന്നെ, മനുഷ്യർക്കു് മരണാനന്തരം സ്വർഗ്ഗീയപറുദീസ ഒരുക്കാൻ കഴിയുന്ന ഒരു ദൈവത്തിനു് മരണത്തിനു് മുൻപുള്ള അവരുടെ ജീവിതത്തിലും പറുദീസയും തീന്മേശയും ഒരുക്കാൻ തീർച്ചയായും കഴിയണം. അതറിയാൻ ഏതെങ്കിലും ഡോഗ്മക്കാരന്റേയോ വ്യാഖ്യാതാവിന്റേയോ സഹായം ആവശ്യമില്ല. അത്തരം ലളിതയാഥാർത്ഥ്യങ്ങളെ വളച്ചൊടിച്ചു് തലതിരിക്കുന്നവർക്കാണു് ‘ഭണ്ഡാരദൈവങ്ങളുടെ’ ആവശ്യം. ഒരു വിശ്വാസിക്കു് അതൊന്നും മനസ്സിലാവുന്നില്ലെങ്കിൽ അതിന്റെ കാരണമെന്തെന്നു് അവൻ അവനിൽ തന്നെ, അവന്റെ ബുദ്ധിശൂന്യതയിൽ തന്നെയാണു് തേടേണ്ടതു്. വിശ്വാസത്തിന്റെ കാര്യത്തിൽ പൊതുവേ എന്നപോലെ, ഒരുവനു് അവന്റെ ബുദ്ധിയിലുള്ള ‘വിശ്വാസം’ അവന്റെ ബുദ്ധിയുടെ തെളിവല്ല. ആ ‘ബുദ്ധി’ കൊണ്ടു് അതു് മനസ്സിലാക്കാൻ അവനു് ആവുകയുമില്ല. അതുപോലുള്ളവരാണു് കേട്ടറിവുകളിൽ മാത്രമുള്ള അവരുടെ ആരാദ്ധ്യപുരുഷന്മാരെ ആദർശപുരുഷന്മാരാക്കി മാറ്റി, സ്വന്തം മൂഢത്വത്തെ ശ്രേഷ്ഠതയാക്കി മാറ്റി ആമോദം കൊള്ളുന്നവർ!

മതങ്ങളുടെ ദൈവവും, എന്തെന്നോ ഏതെന്നോ അറിയാത്ത, ഉണ്ടെന്നും ഇല്ലെന്നും ഒരേശ്വാസത്തിൽ പറഞ്ഞാലും വൈരുദ്ധ്യമൊന്നുമില്ലാത്ത ‘പ്രപഞ്ചനിയന്ത്രകശക്തി’ എന്ന ദൈവവും രണ്ടും രണ്ടാണു് എന്നപോലെതന്നെ വിശ്വാസത്തിന്റെ കാര്യത്തിലും രണ്ടിനമുണ്ടു്. വിശ്വാസത്തെപ്പറ്റി ചർച്ച ചെയ്യുന്നതിനു് മുൻപു് ‘ഏതു്’ വിശ്വാസമാണു് ചർച്ചാവിഷയം എന്നു് നിശ്ചയിക്കപ്പെട്ടാൽ പല ചർച്ചകളും ആരംഭത്തിലേതന്നെ ഒഴിവാക്കാനും സമയം ലാഭിക്കാനും അതു് സഹായിക്കും. വിശ്വാസം എന്നതു് അതിൽത്തന്നെ ഒരു ചീത്തക്കാര്യമല്ല. ജീവിതത്തിൽ ഒരു പ്രത്യേകലക്ഷ്യം നേടാനായി പരിശ്രമിക്കുന്ന ഏതൊരുവനും ആ ലക്ഷ്യം നേടാനുള്ള അവന്റെ യോഗ്യതയിലും കഴിവിലുമുള്ള വിശ്വാസം അഥവാ, ആത്മവിശ്വാസം അത്യന്താപേക്ഷിതമാണു്. അതില്ലാതെ ഒരു ശാസ്ത്രജ്ഞനും ഒരു കലാകാരനും ഒരു സാഹിത്യകാരനും വിജയിക്കാനാവില്ല. അത്തരം ആത്മവിശ്വാസത്തിനു് യുക്തിബോധത്തിന്റേതായ ഒരടിത്തറയുണ്ടു്. അവന്റെ നിലപാടു് തെറ്റാണെന്നു് യുക്തിപൂർവ്വം അവനെ ബോദ്ധ്യപ്പെടുത്തിയാൽ അതു് തിരുത്താൻ അവൻ മടിക്കുകയില്ല. ആ വിശ്വാസത്തേപ്പറ്റി വലിയ ചർച്ചയൊന്നും ആവശ്യമില്ല. ഏതെങ്കിലും ഒരു വിശ്വാസി അങ്ങനെയൊരു ചർച്ച ആവശ്യമുള്ളതായി കരുതുന്നുണ്ടെന്നും തോന്നുന്നില്ല. വിശ്വാസപരമായ കാര്യങ്ങളിൽ ദൈവം കടന്നുവരുമ്പോഴാണു് എപ്പോഴും അതൊരു വലിയ പ്രശ്നമായി മാറുന്നതു്. എന്തുകൊണ്ടെന്നറിയില്ല, ദൈവത്തെ സംരക്ഷിക്കേണ്ടതു് തന്റെ ഒന്നാമത്തെ ചുമതല ആയാണു് ചില വിശ്വാസികൾ കരുതുന്നതു്. അതേസമയം അവരുടെ ദൈവം സർവ്വശക്തനാണു് താനും! മതപരമായ ചർച്ചകളിൽ ദൈവപക്ഷം ചേരുന്നവരെ അവരുടെ സഹിഷ്ണുതയുടേയും, ഭാഷയുടെയും, അറിവിന്റേയും അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ ദൈവസംരക്ഷകരാവാൻ മറ്റാരേക്കാളും അവർക്കുള്ള യോഗ്യത പിടികിട്ടും. കുറേ ശ്രമിച്ചിട്ടും പ്രയോജനമില്ലെങ്കിൽ ദൈവവും മനുഷ്യരെ കൈവിടും എന്നതിന്റെ തെളിവാണവർ!

തന്നിൽത്തന്നെയുള്ള വിശ്വാസത്തിൽ നിന്നും, അഥവാ, ആത്മവിശ്വാസത്തിൽ നിന്നും വിപരീതമായി, മതപരമായ വിശ്വാസം മനുഷ്യനു് അവന്റെ വിശ്വാസത്തിൽ തന്നെയുള്ള വിശ്വാസമാണു് – അതുകൊണ്ടുതന്നെ അതു് യുക്തിരഹിതവുമാണു്. യുക്തിരഹിതമായതുകൊണ്ടു് മതപരമായ വിശ്വാസം മനുഷ്യനു് തികച്ചും പ്രയോജനരഹിതമാണെന്നു് അർത്ഥമില്ല. ഒരു മനുഷ്യൻ ദൈവത്തിൽ വിശ്വസിക്കുമ്പോഴും സത്യത്തിൽ അവൻ അവനിൽ തന്നെയാണു് വിശ്വസിക്കുന്നതു്. പ്രത്യക്ഷമായ ദൈവവിശ്വാസം പരോക്ഷമായ ആത്മവിശ്വാസം മാത്രമാണു്. ബുദ്ധിയിലൂടെയല്ല, വിശ്വാസത്തിലൂടെയാണു് ഒരുവൻ തന്റെ വിശ്വാസത്തിൽ എത്തുന്നതു് എന്നതിനാൽ ഈ സത്യം അവൻ അറിയുന്നില്ലെന്നു് മാത്രം. ബുദ്ധിയിലൂടെ വിശ്വാസത്തിൽ എത്താൻ സാധാരണഗതിയിൽ ആർക്കും കഴിയുകയുമില്ല. കാരണം, ലോജിക്കൽ അല്ലാത്ത തീരുമാനങ്ങൾക്കു് ബുദ്ധിയുടെ അംഗീകാരം ലഭിക്കുകയില്ല. മതപരമായ വിശ്വാസം ഒരു വിശ്വാസിക്കു് നൽകുന്നതു് മനഃശാസ്ത്രപരമായ ഒരു പിൻതുണ, ഒരു ആത്മബലം മാത്രമാണു്. അതിൽ അമാനുഷികമോ, അഭൗമികമോ ആയ യാതൊന്നുമില്ല. ദൈവത്തിനെന്ന ധാരണയിൽ ഒരു വിശ്വാസി അർപ്പിക്കുന്ന പ്രാർത്ഥനയും നോമ്പും നേർച്ചയുമെല്ലാം മനഃശാസ്ത്രപരമായ ഒരു പിൻതുണയ്ക്കായി, അവന്റെ സ്വന്തം ആത്മവിശ്വാസത്തിനായി അവൻ നൽകുന്ന വിലമാത്രമാണു് – അവനു് അറിയാൻ കഴിയാത്തതോ, ഒരുപക്ഷേ, ആഗ്രഹിക്കാത്തതോ ആയ മറ്റൊരു സത്യം! ഒരുകാര്യം എന്തായാലും നമുക്കു് വ്യക്തമായിരിക്കണം: ഏതെങ്കിലും ഒരു മനുഷ്യജീവിതത്തെ സംബന്ധിച്ചു് ദൈവം ഒരിക്കൽ – ലോകാരംഭത്തിനു് മുൻപേതന്നെ എന്നു് കാന്താരിയേക്കാൾ എരിവേറിയ വിശ്വാസമുള്ള ചില അൽപപ്രാണികളുടെ ഭാഷ! – കൈക്കൊണ്ട ഒരു തീരുമാനം, അഥവാ ഒരു മനുഷ്യന്റെ ‘ദൈവവിധി’, ദൈവത്തിനു് വിലകൊടുത്തോ, ദൈവത്തിനോടു് ‘മുട്ടിപ്പായി’ (‘ദൈവത്തിന്റെ സ്വൈര്യം കെടുത്തി’ എന്നു് പച്ചമലയാളം) പ്രാർത്ഥിച്ചോ, നോമ്പു് നോറ്റോ ദൈവത്തെക്കൊണ്ടു് പുനഃപരിശോധിപ്പിക്കാമെന്നും, തിരുത്തിക്കാമെന്നും കരുതുന്നവൻ അവനെ അവന്റെ ദൈവത്തിനും മുകളിലായി പ്രതിഷ്ഠിക്കുകയാണു് ചെയ്യുന്നതു്.

മുടങ്ങാതെ പ്രാർത്ഥിച്ചിട്ടും രോഗം ബാധിച്ചു് മരിച്ച വിശ്വാസിയായ ഒരു ചെറുപ്പക്കാരന്റെ ‘ആത്മാവിനു്’ വേണമെങ്കിൽ ഇങ്ങനെയും പറയാം: “എനിക്കൊരു തീരാരോഗം വരണമെന്നും, അതുവഴി ഞാൻ അതിദാരുണമായി മരിക്കണമെന്നുമായിരുന്നു ദൈവവിധി. മരണത്തിൽ നിന്നും എന്നെ മോചിപ്പിക്കാൻ ഞാൻ കണ്ണീരോടെ പ്രാർത്ഥിക്കണമെന്നതും എങ്കിൽ പോലും ഞാൻ മരിക്കണമെന്നതും ദൈവത്തിന്റെ മാറ്റമില്ലാത്ത വിധിയായിരുന്നു. (അല്ലെങ്കിൽ ഞാൻ മരിക്കുകയില്ലായിരുന്നല്ലോ!) പക്ഷേ, ദൈവത്തിന്റെ തീരുമാനം എന്തെന്നു് അറിയാൻ കഴിയാതിരുന്നതുകൊണ്ടു് ഞാൻ പ്രതീക്ഷയോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.” രോഗവും മരണവും, അതിനെതിരായ പ്രാർത്ഥനയും ഒരേ കഷായകുറിപ്പടിയിൽ രേഖപ്പെടുത്തുന്ന ഒരു ആയുർവ്വേദവൈദ്യനാണോ ദൈവം? പ്രാർത്ഥിച്ചാൽ തിരുത്താൻ വേണ്ടി മനുഷ്യരുടെ വിധി നിശ്ചയിക്കുന്നവൻ ഒരിക്കലും ‘ദൈവം’ എന്ന നാമത്തിനു് അർഹനല്ല. മനുഷ്യരോടു് പ്രാർത്ഥനയും നോമ്പും നേർച്ചയും ആവശ്യപ്പെടുന്ന ദൈവത്തിനു് ഒരു പേരേയുള്ളു: ‘പുരോഹിതൻ’! മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്നതു് ദൈവനിശ്ചിതമായ ഒരു വിധിയാണെങ്കിൽ മനുഷ്യവിധിയെ തിരുത്താനായി നടത്തപ്പെടുന്ന ഏതുതരത്തിലുള്ള ചടങ്ങുകളും ദൈവനിശ്ചയത്തെ അവഹേളിക്കലാണു്, ഭ്രാന്താണു്.

ഭൂമിയെ പ്രപഞ്ചത്തിന്റെ കേന്ദ്രമായും, മനുഷ്യനെ സൃഷ്ടിയുടെ ‘മകുടമായും’ സങ്കൽപിച്ചിരുന്ന ഒരു കാലത്തു് മനുഷ്യരെ നിയന്ത്രിച്ചിരുന്ന പുരോഹിതവർഗ്ഗവും അവരുടെ ശിങ്കിടികളും കൂടി തട്ടിക്കൂട്ടിയ ഒരു പ്രപഞ്ചവ്യാഖ്യാനത്തിൽ നിന്നും ഇതിൽ കൂടുതലൊക്കെ എന്തു് പ്രതീക്ഷിക്കാൻ? പ്രപഞ്ചത്തെപ്പറ്റി ഒരു സാമാന്യധാരണയെങ്കിലുമുള്ള ആർക്കും അറിയാം ഭൂമിക്കു് ഈ പ്രപഞ്ചത്തിൽ ഒരു ബിന്ദുവിന്റെ പോലും വലിപ്പമോ പ്രാധാന്യമോ ഇല്ലെന്നു്. പിന്നെ അതിൽ ജീവിക്കുന്ന മനുഷ്യരുടെ കാര്യം എന്തു് പറയാൻ? അത്തരം മനുഷ്യരുടെ ജീവിതവും ചേഷ്ടകളും കൃത്യമായി ഒളിഞ്ഞുനോക്കിക്കൊണ്ടിരിക്കുന്നവനാണു് പ്രപഞ്ചനാഥനെങ്കിൽ ദയനീയമാണു് അവന്റെ കാര്യം എന്നേ പറയാനുള്ളു. പുരോഹിതൻ സൃഷ്ടിച്ചെടുത്ത ഒരു നുണ മാത്രമാണു് മതങ്ങളിലെ ദൈവം! മനുഷ്യരെ ഒന്നടങ്കം ഒരു പിൻതുടരൽ ഭീതിക്കു് അടിമപ്പെടുത്തുകയായിരുന്നു അതുവഴി ഈ വിശുദ്ധപരാന്നഭോജികളുടെ ലക്ഷ്യം. അടിസ്ഥാനരഹിതമായ പിൻതുടരൽ ഭീതി ഒരു മാനസികരോഗമാണു്. മനുഷ്യരാശിയെ മാനസികരോഗികൾ ആക്കുകയായിരുന്നു പുരോഹിതന്റെ ലക്ഷ്യം. ഇന്നും അവൻ ചെയ്യുന്നതു് മറ്റൊന്നുമല്ല.

ദൈവത്തിൽ (യഹോവയിൽ, അല്ലാഹുവിൽ, ബുദ്ധനിൽ, യേശുവിൽ, മറിയയിൽ) വിശ്വസിക്കുന്ന അതേ പ്രയോജനം കല്ലുകൊണ്ടോ മരംകൊണ്ടോ കളിമണ്ണുകൊണ്ടോ ഉള്ള ദേവീ-ദേവവിഗ്രഹങ്ങളിലുള്ള വിശ്വാസത്തിൽ നിന്നും തീർച്ചയായും മനുഷ്യനു് ലഭിക്കും. അതുപോലെതന്നെ, വിശ്വാസത്തിനു് പ്രതിഫലം ലഭിക്കുന്നതിനു് (കൃത്യമായി പറഞ്ഞാൽ, വിശ്വാസത്തിനു് പ്രതിഫലം ലഭിക്കുമെന്ന വിശ്വാസത്തിനു്) ദൈവം മൂർത്തമോ അമൂർത്തമോ എന്ന വ്യത്യാസമൊന്നുമില്ല. രൂപമോ, ഭാവമോ, പേരോ, ഭൗതികമായ മറ്റു് ഏതെങ്കിലും ഗുണങ്ങളോ ഇല്ലാത്ത ഒരു അമൂർത്ത ദൈവത്തിൽ വിശ്വസിക്കാൻ ഒന്നാമതു് മനുഷ്യർക്കാവില്ല, രണ്ടാമതു്, അങ്ങനെയൊരു ദൈവം വെറുംവാക്കുകൾ കൊണ്ടുള്ള പാഴ്‌വർണ്ണന മാത്രമായ, യാതൊരു അർത്ഥവുമില്ലാത്ത ഒരു മസ്തിഷ്കഭൂതം മാത്രമാണുതാനും. ഭൗതികമായ നിലനിൽപിന്റെ എല്ലാ ഗുണങ്ങളും സ്വഭാവങ്ങളും നിഷേധിക്കപ്പെടുന്ന ഒരു വസ്തുവിനു് (ആ വസ്തുവിനു് ദൈവം എന്നു് പേരു് നൽകിയാലും!) ഭൗതികമായ നിലനിൽപുമില്ല, അത്രതന്നെ! ശൂന്യത! വരയില്ലാത്ത ‘വട്ടപ്പൂജ്യം’!

ഭൗതികതയുടെ ഗുണങ്ങൾ കൊണ്ടു് വർണ്ണിക്കാനാവാത്ത ഒരു ‘ദൈവത്തെ ആരാധിക്കുക’ എന്നാൽ ഭൗതികതയുടെ ഗുണങ്ങളൊന്നുമില്ലാത്ത ഒരു ‘വിഗ്രഹത്തെ ആരാധിക്കുക’ എന്നേ അർത്ഥമുള്ളു, fullstop!

ഖുർആനിലെ ഒരു വാക്യം: “(നബിയേ,) നിന്നോടവർ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങൾക്കും ഹജ്ജ്‌ തീർത്ഥാടനത്തിനും കാലനിർണ്ണയത്തിനുള്ള ഉപാധികളാകുന്നു അവ.” (2:189) ചന്ദ്രക്കലകളെപ്പറ്റി അല്ലാഹു മുഹമ്മദിനു് വെളിപ്പെടുത്തിക്കൊടുത്ത ഈ ‘പ്രപഞ്ചസത്യം’ ഒരുപ്രാവശ്യമെങ്കിലും വായിച്ചിട്ടുള്ളവൻ ഖുർആനിൽ ബിഗ്‌-ബാംഗ്‌ സൂചിപ്പിച്ചിട്ടുണ്ടെന്നും മറ്റും അവകാശപ്പെടാൻ വാസ്തവത്തിൽ ലജ്ജിക്കേണ്ടതല്ലേ? ചന്ദ്രക്കലയെന്തെന്നുപോലും അറിയാത്ത അല്ലാഹുവാണു് ബിഗ്‌-ബാംഗ്‌ കൃത്യമായി മുഹമ്മദിനു് വെളിപ്പെടുത്തിക്കൊടുക്കുന്നതു്! പൊതുജനം ഇതൊക്കെ കേൾക്കുമ്പോൾ തൊണ്ടതൊടാതെ വിഴുങ്ങുമെന്നാണു് ഈ ‘ഖുർആൻ-ബാംഗ്‌ പണ്ഡിതർ’ കരുതുന്നതെങ്കിൽ അവർ എത്രമാത്രം വിഡ്ഢികളായിരിക്കണം എന്നു് ചിന്തിച്ചാൽ മതി.

ഖുർആനിൽ നിന്നും വീണ്ടും: “തന്റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇമ്രാന്റെ മകളായ മർയമിനേയും (ഉപമയായി എടുത്തു് കാണിച്ചിരിക്കുന്നു.) അപ്പോൾ നമ്മുടെ ആത്മചൈതന്യത്തിൽ നിന്നും നാം അതിൽ ഊതുകയുണ്ടായി.” (66:12)

ഇനി മറ്റൊന്നു്: “തീർച്ചയായും അല്ലാഹുവിനു് പുറമേ നിങ്ങൾ വിളിച്ചു് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസന്മാർ മാത്രമാണു്. … … അവർക്കു് നടക്കാൻ കാലുകളുണ്ടോ? അവർക്കു് പിടിക്കാൻ കൈകളുണ്ടോ? അവർക്കു് കാണാൻ കണ്ണുകളുണ്ടോ? അവർക്കു് കേൾക്കാൻ കാതുകളുണ്ടോ?” (7:194,195)

മറിയയുടെ ഗുഹ്യസ്ഥാനത്തു് ഊതുന്ന അല്ലാഹു, കയ്യും കാലും മൂക്കുമുള്ള അല്ലാഹു, ബിഗ്‌-ബാംഗിൽ ഡോക്ടറേറ്റ്‌ എടുത്ത അല്ലാഹു, ജെനറ്റിക്സിൽ റിസേർച്ച്‌ നടത്തിക്കൊണ്ടിരിക്കുന്ന അല്ലാഹു, പരിണാമസിദ്ധാന്തം കണ്ടുപിടിക്കാതിരിക്കാൻ ചാൾസ്‌ ഡാർവിനെ അവന്റെ കപ്പൽ യാത്രയ്ക്കിടയിൽ മുക്കി കൊല്ലാൻ എന്തുകൊണ്ടോ മറന്നുപോയ അല്ലാഹു!!

ഇതുപോലൊരു നൂറു് മണ്ടത്തരങ്ങൾ വേറെയുമുണ്ടു്. അതിനെപ്പറ്റിയൊക്കെ ഖുർആൻ മാത്രമാണു് genuine എന്നു് അലമുറയിടുന്ന ഒരു വിശ്വാസിയുമായി ചർച്ച ചെയ്യാൻ പോയാൽ കേൾക്കുന്ന വാദമുഖങ്ങൾ കേട്ടോളൂ: ഇസ്ലാമിനെതിരെയുള്ള ആരോപണങ്ങൾക്കു് തെളിവില്ല, ചർച്ച നടത്തുന്നവരുടെ യുക്തി അടിച്ചുപോയി, യുക്തിവാദികൾക്കു് ഒരു ചോദ്യത്തിനും മറുപടിയില്ല, മാഷ്‌ എന്നെ ചിരിപ്പിച്ചുകൊല്ലും, നാളെ ഞാൻ പരിണാമവാദത്തിന്റെ ശവസംസ്കാരം നടത്തും, ഞങ്ങൾ ഇങ്ങനെ ഒന്നുരണ്ടുപേരൊഴികെ ബാക്കി നിങ്ങളൊക്കെ വരികൾക്കിടയിലൂടെയാണു് വായിക്കുന്നതു്, … പോരെങ്കിൽ മുകളിൽ സൂചിപ്പിച്ചപോലെ, പരിണാമസിദ്ധാന്തവും, ബിഗ്‌-ബാംഗും, ജെനറ്റിക്സും, ഇടതുപക്ഷവും, വലതുപക്ഷവും, എന്തിനു് , ചർച്ചയിൽ പങ്കെടുക്കുന്നവനേയും, പറ്റുമെങ്കിൽ അവന്റെ സകല കുടുംബാംഗങ്ങളെ വരെയും അസഭ്യം പറയും. ഇതൊക്കെ ചെയ്യുന്നവർ തന്നെ യുക്തിവാദികൾ ലോകത്തിലുള്ള സകലവിഷയങ്ങളും കൂട്ടിക്കലർത്തുന്നു എന്ന പരാതിയും ഉന്നയിക്കും. വസ്തുതകൾ അറിയാവുന്നവനു് വ്യക്തിഹത്യ ചെയ്യാതെ തന്നെ കാര്യങ്ങൾ അവതരിപ്പിക്കാം. അതെങ്ങനെ, പാലിൽ വെള്ളം ചേർക്കുന്നതും, ചക്ക പഴുക്കുന്നതും, പച്ച മാങ്ങ പുളിക്കുന്നതുമെല്ലാമാണു് വിശ്വാസത്തിലെ യുക്തി തെളിയിക്കാനായി നിരത്തുന്ന വാദമുഖങ്ങൾക്കു് നൽകുന്ന പിൻബലങ്ങൾ! അതൊക്കെ വേദോപദേശക്ലാസുകളിലെ കൊച്ചുകുട്ടികളോടു് ‘രസകരമായ’ (ഒരുപക്ഷേ!) ഉപമകളായി പറയാൻ കൊള്ളാം. ദൈവവും മതവും വിശ്വാസവുമൊക്കെ ശാസ്ത്രീയമായി അപഗ്രഥിക്കുന്നിടത്തു് അത്തരം ഉപമകൾ വിലപ്പോവുകയില്ല.

മനുഷ്യനു് ആദ്യം വേണ്ടതു് തന്നോടുതന്നെയുള്ള ആത്മാർത്ഥതയാണു്. മനുഷ്യരുടെ ശാരീരികാവയവങ്ങളുള്ള, ഏതെങ്കിലും മറിയയുടെ ഗുഹ്യസ്ഥാനത്തു് ഊതുന്ന ഒരുവനാണു് ‘പ്രപഞ്ചനാഥൻ’ എന്നു് വിശേഷിപ്പിക്കപ്പെടുന്ന അല്ലാഹുവെന്നും മറ്റുമുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനു് മുൻപു് ഏതു് പ്രപഞ്ചമാണു് അല്ലാഹുവെന്ന, മുഹമ്മദിന്റെ അഭിപ്രായത്തിൽ ‘കൗശലക്കാരനായ’, ഈ ഏകദൈവം നിയന്ത്രിക്കുന്നതു് എന്നൊരു നേരിയ ധാരണയെങ്കിലും ഇല്ലെങ്കിൽ പിന്നെ അങ്ങനെയുള്ളവരുടെ വാദങ്ങളിൽ എന്തു് ശാസ്ത്രീയത? എന്തു് യുക്തിബോധം? അതുപോലുള്ളവർക്കു് കൂടുതൽ യോജിച്ച പങ്കാളികൾ സന്തോഷ്‌ മാധവനേപ്പോലെയുള്ളവരായിരിക്കും. അവരും ദൈവനാമത്തിലാണു് വിശുദ്ധനാടകങ്ങളുടെ അരങ്ങേറ്റം നടത്തുന്നതു് എന്നതിനാൽ അവിടെ കൂടുതൽ സമാനതകൾ കണ്ടെത്താനായേക്കും.

ബൈബിളിലുമുണ്ടു് ഇതുപോലെ കുറെ ഏറെ ‘പാണ്ഡിത്യങ്ങൾ’! ഇതാ ഒന്നു്: “ഭൂമിയിൽ നിന്നു് പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെ എന്നു് ദൈവം കൽപിച്ചു. അങ്ങനെ സംഭവിച്ചു” (ഉൽപത്തി 1:11) പുതിയതായി സൃഷ്ടിച്ചതും പാഴും ശൂന്യവുമായിരുന്നതുമായ ഒരു ഭൂമിയിൽ അതതുതരം പുല്ലോ സസ്യങ്ങളോ മരങ്ങളോ മുളച്ചുവരട്ടേ എന്നു് കൽപിച്ചാൽ ഒരു ചവറും മുളച്ചുവരില്ല, വരാൻ കഴിയില്ല – കൽപിക്കുന്നതു് ദൈവമായാലും പോത്തുകാലപ്പനായാലും! പറവജാതികളുടെയും മൃഗങ്ങളുടേയുമൊക്കെ സൃഷ്ടിയും ഇതുപോലെതന്നെ. ഏതു് വേദഗ്രന്ഥത്തിന്റെ അവസ്ഥയും ഇതിൽ നിന്നും ഒട്ടും ഭിന്നമല്ല. ഇതുപോലുള്ള വിഡ്ഢിത്തങ്ങൾ എഴുതിവച്ചിരിക്കുന്ന കിത്താബുകളാണു് ദൈവികമെന്നും വിശുദ്ധമെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്നതു്!

ഇതൊക്കെ മുഖവിലക്കെടുക്കുന്ന വിശ്വാസിയാണു് വേദവാക്യങ്ങൾ സാക്ഷാൽ ദൈവം കേട്ടെഴുത്തായി പറഞ്ഞുകൊടുത്തതാണെന്നു് ഘോരഘോരം വാദിക്കുന്നതും അതു് തെളിയിക്കാൻ ശാസ്ത്രത്തിന്റേയും യുക്തിയുടെയും കൂട്ടുപിടിക്കുന്നതും! സാമാന്യബോധമുള്ളവർക്കു് അടിസ്ഥാനരഹിതമെന്നു് രണ്ടാമതൊന്നു് ആലോചിക്കാതെ ഉറപ്പിക്കാൻ കഴിയുന്ന ഇത്തരം വാക്യങ്ങൾ ഉച്ചരിക്കുമ്പോൾ വിശ്വാസിയുടെ മുഖത്തു് നിഴലിക്കുന്ന ഭക്തിയും, ഗൗരവവും കാണേണ്ടതുതന്നെയാണു്! വിശ്വാസികൾക്കു് പൊതുവേ തമാശ മനസ്സിലാവില്ല. വേദഗ്രന്ഥങ്ങൾ മനുഷ്യരെ ചിരിക്കാൻ അനുവദിക്കുന്നില്ല. ചിരിയൊക്കെ അങ്ങു് സ്വർഗ്ഗത്തിൽ ചെന്നിട്ടു് മതി എന്നാണു് ദൈവകൽപന! ഇനി അഥവാ, ഒരു വിശ്വാസി ചിരിക്കുന്നതായി ആരെങ്കിലും കാണുന്നുവെങ്കിൽ സംശയിക്കണ്ട, അതു് യുക്തിപൂർവ്വം ചിന്തിക്കുന്ന ആരെങ്കിലും തുറന്നുപറയുന്ന സത്യം കേൾക്കുമ്പോഴുള്ള പരിഹാസച്ചിരിയായിരിക്കും. ഭൂലോകത്തിൽ വച്ചു് ദൈവകൽപന അനുസരിച്ചു് ജീവിച്ചതുകൊണ്ടു് ചിരിക്കാൻ കഴിയാതെ പോയ ചിരികൾ മുഴുവനുമായിരിക്കാം ശവക്കുഴികളിലെ ‘സ്വർഗ്ഗീയ പറുദീസയിൽ’ എത്തിയ തലയോടുകൾ ഇങ്ങനെ നിത്യമായി ‘ചിരിച്ചു്’ തീർക്കുന്നതു്! തലയോടുകൾ കരയാറില്ല!

ഒരു വേദഗ്രന്ഥത്തിലെ വിഡ്ഢിത്തങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ അവയ്ക്കുള്ള മറുപടി പറയുകയാണു് സത്യസന്ധമായ ഒരു ചർച്ചയ്ക്കു് ആവശ്യം. അതിനു് കഴിയാത്തിടത്തോളം ആ ഗ്രന്ഥത്തിന്റെ ദൈവികമായ ആധികാരികതയാണു് ചോദ്യം ചെയ്യപ്പെടുന്നതു്. അതോടെ ഏതെങ്കിലും മാനുഷികപ്രശ്നങ്ങളിൽ വിധി പ്രസ്താവിക്കുന്നതിനുള്ള യുക്തിസഹമായ യോഗ്യത അതിലെ എല്ലാ വാക്യങ്ങൾക്കും നഷ്ടമാവുന്നു. ലക്ഷങ്ങൾ വിശ്വസിക്കുന്നു എന്നതു് ഒരു മതം ‘സത്യത്തെ’ പ്രതിനിധീകരിക്കുന്നു എന്നതിന്റെ തെളിവല്ല. മനുഷ്യർ എന്തെന്തെല്ലാം വിശ്വസിക്കുന്നില്ല? അനേക ലക്ഷങ്ങൾ വിശ്വസിക്കുന്ന മറ്റു് മതങ്ങളും ‘സത്യത്തെ’ പ്രതിനിധീകരിക്കുന്നു എന്നു് അവകാശപ്പെടുന്നവയാണു്. ‘അത്ഭുതങ്ങൾ’ പ്രവർത്തിക്കുന്നതു് ദൈവികമായ ഏതെങ്കിലും സത്യത്തിന്റെ തെളിവല്ല, അതു് വയറ്റിൽപിഴപ്പിനായി ‘മാജിക്ക്‌ ഷോ’ നടത്തുന്നവരുടെ കൈത്തൊഴിലാണു്. സത്യം എന്നതു് ഒരു മതത്തിനു് ഉള്ളതും മറ്റൊരു മതത്തിനു് ഇല്ലാത്തതുമായ ഒന്നല്ല.